മലപ്പുറം: സംസ്ഥാനത്ത് അഴിമതി രഹിത സിവില്‍ സര്‍വീസ് സാധ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എന്‍ എ കരീം. പി എസ് സി എംപ്ലോയിസ് അസോസിയേഷന് 38 മത് സ്ഥാപക ദിനാഘോഷവും ജില്ലാ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുമെന്ന പുതിയ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ സമ്മേളനം വിശ്വാസ്യത രേഖപ്പെടുത്തി. മെഡിസെപ്പ് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുക,പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുക, പിഎസ്സിയെ ശക്തിപ്പെടുത്തി സിവില്‍ സര്‍വീസ് സംരക്ഷിക്കുക, രാഷ്ട്രീയ പ്രേരിതമായ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കുക തുടങ്ങിയവ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സെറ്റോ ജില്ലാ കണ്‍വീനറും കെ പി എസ് ടി എ ജില്ലാ പ്രസിഡണ്ടുമായ മുഹമ്മദ് എം പി മുഖ്യപ്രഭാഷണം നടത്തി. പിഎസ്സിഇഎ സംസ്ഥാന വൈസ് പ്രസിഡണ്ട് അന്‍വര്‍ സാജിദ് പി, എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സുനില്‍ കാരക്കോട്, കേരള ഓഡിറ്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് സല്‍മത്ത് ടിപി, കെജിഒയു ജില്ലാ സെക്രട്ടറി അഷ്റഫ് എ കെ, എന്‍ജിഒ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദന് നമ്പൂതിരി, പിഎസ്സിഇഎ സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ മുഹമ്മദലി കെ, സലിം ടി കെ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് അനില്‍ ബാബു പി.പി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ ഷറഫലി സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ കുഞ്ഞുമുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികള്‍:

അനില്‍ ബാബു, പി. പി
( ജില്ലാ പ്രസിഡന്റ്)

മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ എന്‍ കെ
(ജില്ലാ സെക്രട്ടറി)
മുഹമ്മദ് ഫവാസ് ഒ (ട്രഷറര്‍), സേതുമാധവന്. എന്‍, ബുഷ്റ സി വി (വൈസ് പ്രസിഡന്റ്), ഷറഫലി. കെ, യദുകൃഷ്ണന് കെ (ജോ. സെക്രട്ടറിമാര്‍), അഹമ്മദ് പി ടി ,
ഹാഷിം ഫവാസ് എംടി, സൂരജ് കെ (കമ്മിറ്റി അംഗങ്ങള്‍)
