വേണ്ട ലഹരി ; എന്‍ സി പി (ശരത് പാവാര്‍ ) ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി

മലപ്പുറം : സമൂഹത്തേയും നാടിനെയും നാശത്തിലേക്ക് കൊണ്ടെത്തിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ‘ വേണ്ട ലഹരി ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി. എന്‍ സി പി (ശരത് പാവാര്‍ ) ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പി സി. ചാക്കോ ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഹംസ പാലൂര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എം. സുരേഷ് മുഖ്യപ്രസംഗം നടത്തി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ കുറ്റപ്പെടുത്തിയ യുഡിഎഫ്, അധികാരത്തില്‍ വന്നപ്പോള്‍ മദ്യനയത്തില്‍ നിന്ന് പിന്നോട്ട് പോയിരിക്കയാണെന്നും മദ്യലോബിക്ക് കൂട്ട് നില്‍ക്കുകയാണെന്നും പി സി. ചാക്കോ കുറ്റപ്പെടുത്തി.

മദ്യ മയക്ക് മാഫിയക്കെതിരെ വിട്ട് വീഴ്ച്ചയില്ലാത്ത നടപടികള്‍ കൈകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി വി .അജ്മല്‍ വി ജി. രവീന്ദ്രന്‍, അലവി തിരൂര്‍, ഷംസു കുമ്മില്‍, കുഞ്ഞുമരക്കാര്‍പറപ്പൂര്‍,സക്കറിയ വണ്ടൂര്‍, കെ കെ സലാം, ഷാഫി താനൂര്‍ സി പി. അബൂബക്കര്‍ , രാധാകൃഷ്ണന്‍ ആലിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *