രാജാജി അക്കാദമിയില്‍ കോണ്‍വെക്കേഷന്‍ പ്രോഗ്രാം

മലപ്പുറം : കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് സ്റ്റഡി സെന്ററായ രാജാജി അക്കാദമി മലപ്പുറം നഗരസഭയുടെ സഹകരണത്തോടെ നടപ്പിലാക്കിയ സ്‌കോളര്‍ഷിപ്പോട് കൂടിയുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെയും പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേയും പരിശീലനം പൂര്‍ത്തിയാക്കി വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. രാജാജി അക്കാദമി ഹാളില്‍ സംഘടിപ്പിച്ച പ്രോഗ്രാം മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

നഗരസഭ മുന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ഹനീഫ് രാജാജി, റിയാസ് മഞ്ഞക്കണ്ടന്‍, അശ്വനി പി, റാഷിദ എന്‍ കെ, തബ്ഷിറ പഞ്ചിലി, തഫ്സിയ കെ, ജാസ്മിൻ എല്‍ വി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *