വിദേശ വിദ്യാഭ്യാസ സ്വപ്‌നത്തിന് ചിറകുനല്‍കാം

ഇത് സാവിയോയുടെ മാര്‍ഗനിര്‍ദേശങ്ങള്‍!

വിദ്യാഭ്യാസ നിലവാരം വളര്‍ത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സ്വപ്‌നം കണ്ട് വിദേശ പഠനം തിരഞ്ഞെടുക്കുന്നവരാണ് വിദ്യാര്‍ത്ഥികള്‍. കൃത്യമായ നിര്‍ദേശങ്ങളും മാര്‍ഗദര്‍ശനങ്ങളുമില്ലാതെ പാതിവഴിയില്‍ തളര്‍ന്നുവീഴുമ്പോള്‍ അവരെ താങ്ങിനടത്താനും സ്വപ്‌നങ്ങള്‍ക്ക് ചിറകു പകരാനും തന്റെ ജീവിതം തിരഞ്ഞെടുത്ത ഒരു അധ്യാപകനുണ്ട്, സാവിയോ സക്കറിയ.

വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റുന്ന കാലത്ത് വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് സുതാര്യവും സമ്മര്‍ദ രഹിതവുമായ വഴി തുറന്നുനല്‍കുകയാണ് അദ്ദേഹം. അഞ്ച് വര്‍ഷത്തിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാവിയോയ്ക്ക് ഇതൊരു ബിസിനസ് എന്നതിലുപരി ഒരു സേവനമാണ്. വിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം ഒരുക്കുന്നത് അനുഭവങ്ങളില്‍ നിന്നു പഠിച്ച അറിവും മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് .

എന്‍ജിനീയറിങ് പഠനം ഉപേക്ഷിച്ച്, പിന്നീട് BBA ബിരുദം നേടുകയും, MAT All India ടോപ്പറാകുകയും (2016ല്‍ 800ല്‍ 800), അതേ വര്‍ഷം തന്നെ IIM ഉള്‍പ്പടെ ഉള്ള പ്രമുഖ കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ചുവെങ്കിലും അന്ന് അദ്ദേഹം സ്വന്തം കരിയറിനേക്കാള്‍ പ്രാധാന്യം നല്‍കിയത് മറ്റു വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ക്കായിരുന്നു. ബിബിഎക്ക് ശേഷം എംബിഎ തിരഞ്ഞെടുക്കുന്നതിനായി CAT പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ തന്നെ സാവിയോ മറ്റ് കുട്ടികള്‍ക്ക് TIME, CAREEL LAUNCHER തുടങ്ങിയ പ്രമുഖ കോച്ചിങ് സെന്ററുകളില്‍ പഠിപ്പിക്കുകയും CAT എക്‌സാം കോര്‍ഡിനേറ്റര്‍ ആയിട്ട് ജോലി ചെയ്യുകയും ചെയ്തിരുന്നു .

കരിയറിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന IIM ലേക്ക് അഡ്മിഷന്‍ ലഭിച്ചപ്പോഴും വിദ്യാര്‍ത്ഥികളെ കൈവിടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തനിക്ക് യൗവനത്തില്‍ ലഭിക്കാതിരുന്ന ഒരു മെന്ററുടെ അഭാവം മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തന്നിലൂടെ നിറവേറ്റാനാണ് സാവിയോ ആഗ്രഹിച്ചത്. സംരംഭത്തിന്റെ വഴിയേ സഞ്ചരിക്കുമ്പോഴും, തന്നെ എന്നും ഒരു അധ്യാപകനായിട്ടാണ് സ്വയം കാണുന്നതെന്നും സാവിയോ പറയുന്നു.

2019 ഏപ്രിലില്‍ ജന്മദിനത്തില്‍ ആരംഭിച്ച കോച്ചിംഗ് സെന്റര്‍ കോവിഡ് കാലത്ത് അടയ്‌ക്കേണ്ടി വന്നു. അപ്പോഴും കുട്ടികളെ മെന്റര്‍ ചെയ്യുന്നുണ്ടായിരുന്നു. ശേഷം, 2022 ഏപ്രിലില്‍ മറ്റൊരു ജന്മദിനത്തില്‍, ഒരു അപ്രതീക്ഷിത ബാംഗ്ലൂര്‍ യാത്രയില്‍, വിദേശ വിദ്യാഭ്യാസ ഏജന്‍സി തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അവിടെ നിന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ വലിയ വഴിത്തിരിവിന്റെ തുടക്കം. ഒരു ക്ലാസ് മുറിയിലെ അറുപതോ നൂറോ വിദ്യാര്‍ത്ഥികള്‍ക്കാണ് അറിവ് പകര്‍ന്നുനല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ തെന്നിന്ത്യയിലെത്തന്നെ വിവിധ ഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് അദ്ദേഹം പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കുന്നത്.

സര്‍വകലാശാലകളുമായി ബന്ധിപ്പിക്കുക, കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി കൃത്യമായ വിവരങ്ങള്‍ നല്‍കുക എന്നിവ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് യാതൊരു സര്‍വീസ് ഫീസും സാവിയോയുടെ ഏജന്‍സി ഈടാക്കുന്നില്ല (യൂണിവേഴ്‌സിറ്റി നല്‍കുന്ന കമ്മീഷന് മാത്രം). ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സാഹചര്യം അനുസരിച്ചു സ്‌കോളര്‍ഷിപ്പുകളും എല്ലാ സ്‌കൂളുകളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്ക് അവരുടെ കോഴ്‌സ് ഫീസ് മുഴുവനും സ്‌പോണ്‍സര്‍ ചെയ്യാനും ആഗ്രഹിക്കുന്നു.

പല വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭ്യമാകുന്നില്ല എന്ന കണ്ടെത്തലാണ് ഓരോ സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നല്‍കാന്‍ അദ്ദേഹത്തെ ഒരുക്കിയത്. കേരളത്തിലെ കോച്ചിംഗ് സെന്ററുകളിലും കോളേജുകളിലും പഠിപ്പിച്ച അനുഭവവും എറണാകുളം രാജഗിരി കോളേജ്, ബാഗ്ലൂര്‍ സെന്റ് ജോസഫ് കോളേജ്, ചെന്നൈ മറൈന്‍ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ദക്ഷിണേന്ത്യയില്‍ ഉടനീളം ബെസ്റ്റ് മാനേജര്‍ മത്സരങ്ങളില്‍ ജഡ്ജായി പ്രവര്‍ത്തിച്ച അറിവും സാവിയോയുടെ വിദേശ പഠന ഏജന്‍സിയെ വളര്‍ത്തി.

എല്ലാവര്‍ക്കും വിദേശ പഠനം എന്ന മോഹന വാഗ്ദാനമല്ല അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. മറിച്ച്, വിദേശ പഠനത്തിന്റെ ഗുണം ചിലര്‍ക്ക് മാത്രമാണെന്നും മറ്റുള്ളവര്‍ക്ക് ഇന്ത്യയിലെ കോളേജുകളാണ് അനുയോജ്യമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ കോളേജുകളിലേക്കുള്ള അഡ്മിഷനുകള്‍ക്ക് ആവശ്യമായ പിന്തുണയും അദ്ദേഹം ഒരുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമല്ലാത്ത കോഴ്‌സുകളും രാജ്യങ്ങളും തിരഞ്ഞെടുക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നതാണ് വിജയമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് സാവിയോ.

യാത്രകളെ ഒരുപാടു ഇഷ്ടപ്പെടുന്ന, ഒരുപാടു യാത്രകള്‍ ചെയ്യുന്ന വ്യക്തിയാണ് സാവിയോ . അദ്ദേഹത്തിന്റെ യാത്രകള്‍ തങ്ങള്‍ക്കും യാത്രകള്‍ ചെയ്യാന്‍ പ്രചോദനമാണെന്ന് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് പറയാറുണ്ട്. യാത്രകള്‍ കഥ പറയുന്ന, തന്റെ ജീവിതത്തില്‍, ഭാവിയില്‍ ഒരു ട്രാവല്‍ ഏജന്‍സി ഫ്രാ!ഞ്ചൈസി ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ഈ തിരക്കുകള്‍ക്കിടയില്‍ നമ്മളോട് അദ്ദേഹത്തിന്റെ ജീവിതകഥ പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തിയ അദ്ദേഹത്തിന് നന്ദി പറയുകയും പുതിയൊരു ബ്രാന്‍ഡില്‍ തന്റെ അഡ്മിഷന്‍ സര്‍വിസുകള്‍ തുടരാന്‍ ഉള്ള അദ്ദേഹത്തിന്റെ പദ്ധതികള്‍ക്ക് എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു.

തന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ സ്‌നേഹിതര്‍ക്കു വേണ്ടി വീണ്ടും സമീപിക്കുന്നുണ്ടെങ്കില്‍ അതാണെന്റെ വിജയമെന്ന് വിശ്വസിക്കുന്നയാളാണ് സാവിയോ. ”ഒരു നല്ല അധ്യാപകന്‍ ക്ലാസ് മുറിയില്‍ മാത്രമല്ല, ജീവിതത്തിലെ ശരിയായ തീരുമാനങ്ങള്‍ തിര!ഞ്ഞെടുക്കുവാനും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും”, ഈ വാക്യം ജീവിതത്തിലും പ്രതിഫലിപ്പിക്കുകയാണ് അദ്ദേഹം…!

Leave a Reply

Your email address will not be published. Required fields are marked *