ആർ എസ് പിയുടെ മുതിർന്ന നേതാവായിരുന്ന എന്‍. ശ്രീകണ്ഠന്‍ നായർ അനുസ്മരണ സമ്മേളനം ഇന്ന് ( ജൂലൈ 20) വൈകിട്ട് മൂന്നു മണി മുതല്‍ വഴുതക്കാട് ടി. കെ ദിവാകരന്‍ സ്മാരക ഹാളില്‍ നടക്കും. ആർ എസ് പി സംസ്ഥാന സെക്രട്ടറിയും വനം വകുപ്പ് മന്ത്രിയുമായ ഷിബു ബേബി ജോണ്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആര്‍.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ.എ. അസീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇറവൂര്‍ പ്രസന്നകുമാര്‍ സ്വാഗതം ആശംസിക്കും. എന്‍. കെ പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബാബു ദിവാകരന്‍, വി ശ്രീകുമാരന്‍ നായര്‍, കെ ജയകുമാര്‍, കെ എസ് സനല്‍കുമാര്‍, കെ ചന്ദ്രബാബു, ഉല്ലാസ് കോവൂര്‍ എം.എല്‍.എ, അഡ്വ. വിഷ്ണു മോഹന്‍ എം.എല്‍.എ എന്നിവര്‍ സംബന്ധിക്കും. ആര്‍ വൈ എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. അനൂപ് കുമാര്‍ എം.എല്‍ കൃതജ്ഞത അര്‍പ്പിക്കും.
