കെ. ബാലകൃഷ്ണന്‍ കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിച്ച വ്യക്തി: ബാബു ദിവാകരന്‍

തിരുവനന്തപുരം: കെ. ബാലകൃഷ്ണന്റെ 42ാം ചരമ വാര്‍ഷികം ടി.കെ. ദിവാകരന്‍ സ്മാരക ലൈബ്രറി & ലേബര്‍ റിസര്‍ച്ച് സെന്റര്‍ ആചരിച്ചു. ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റംഗം ബാബു ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.

കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണ്ണയിച്ച വ്യക്തിയാണ് കെ. ബാലകൃഷ്ണനെന്ന് ബാബു ദിവാകരന്‍ പറഞ്ഞു.

ആര്‍ എസ് പി കേന്ദ്ര കമ്മിറ്റി അംഗം കെ. ജയകുമാര്‍ , പേട്ട സജീവ്, ചന്ദ്രശേഖരന്‍ നായര്‍, ഹരികുമാര്‍ ബി , തേക്കും മൂട് സുമേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *