ലയണ്‍സ് ക്ലബ്ബ് ട്രിവാന്‍ഡ്രം അനന്തപുരി ഭാരവാഹികള്‍ ചുമതലയേറ്റു

തിരുവനന്തപുരം : ലയണ്‍സ് ക്ലബ്ബ് ട്രിവാന്‍ഡ്രം അനന്തപുരി ഭാരവാഹികളായി ഡോ. ശ്രീജിത് ആര്‍ (പ്രസിഡന്റ്്), സുരേഷ്‌കുമാര്‍ (സെക്രട്ടറി), രാജീവന്‍ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.

ആനയറ ഐ.എം.എ ഹാളില്‍ നടന്ന അനന്തപുരി ക്ലബ്ബ് സില്‍വര്‍ ജൂബിലി ആഘോഷ പരിപാടി ലയണ്‍സ് ക്ലബ്ബ് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ആര്‍ മുരുകന്‍ ഉദ്ഘാടനം ചെയ്തു.

ഇന്‍സ്റ്റലേഷന്‍ ഓഫീസര്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറും മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണുമായ കെ സുരേഷ് ഭാരവാഹികളെ സ്ഥാനാരോഹണം നടത്തി.

മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബി അജയകുമാര്‍ പുതിയ അംഗങ്ങള്‍ക്ക് ഔപചാരികമായി അംഗത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *