തിരുവനന്തപുരം: കാഴ്ചപരിമിതരുടെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ലക്ഷ്യമാക്കി കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ വൈറ്റ് കെയിന്‍ ഉപയോഗ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലായ് 12ന് രാവിലെ 11മുതലാണ് പരിപാടി. മാര്‍ ഇവാനിയോസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഹീരാ വി.എസ് പരിശീലനത്തിന് നേതൃത്വം നല്‍കും.
വൈറ്റ് കെയിന്റെ ശരിയായ ഉപയോഗം, റോഡ് മുറിച്ചുകടക്കുന്നതിനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍, പൊതുസ്ഥലങ്ങളിലെ സ്വതന്ത്ര സഞ്ചാരത്തിനുള്ള വിവിധ സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ച് പരിശീലനം നല്‍കും. സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കാഴ്ചപരിമിതര്‍ 9447768535 എന്ന നമ്പറില്‍ ബന്ധപ്പെടുക.
