മെയ് ദിന റാലിയും സമ്മേളനവും നടത്തി എസ്.ഡി.റ്റി.യു

സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്.ഡി.ടി.യു) 21 കേന്ദ്രങ്ങളില്‍ മെയ്ദിന റാലിയും സമ്മേളനവും നടത്തി. ഇന്ത്യ പോലൊരു രാജ്യത്ത് ഏകാധിപത്യ ഫാഷിസം വളരുന്നതും നിലനില്‍ക്കുന്നതും സാധ്യമല്ലാത്തവിധം തൊഴിലാളി ശക്തി ഉയര്‍ത്തി കൊണ്ട് വരുമെന്ന് മെയ്ദിന സന്ദേശത്തില്‍ എസ്.ഡി.ടി.യു പ്രഖ്യാപിച്ച് കൊണ്ട് വിവിധ പരിപാടികള്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരത്ത് ദേശീയ ട്രഷറര്‍ പി.പി മൊയ്തീന്‍കുഞ്ഞും, കാസര്‍കോട് സംസ്ഥാന പ്രസിഡന്റ് എ വാസുവും, വടകരയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഇ.എസ് കാജാഹുസൈനും, പത്തനംതിട്ടയിലും എറണാകുളത്തും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തച്ചോണം നിസാമുദ്ദീനും ഫസല്‍ റഹ്‌മാനും, വയനാട്ടില്‍ സംസ്ഥാന സെക്രട്ടറി സലീം കാരാടിയും, മലപ്പുറത്ത് സംസ്ഥാന ട്രഷറര്‍ അഡ്വ എഎ റഹീമും സംസ്ഥാന സമിതി അംഗങ്ങളായ നിസാര്‍ സലീം പരുത്തിക്കുഴി കൊല്ലത്തും, നാസര്‍ പുറക്കാട് ആലപ്പുഴയിലും, സലാം പറക്കാടന്‍ തൊടുപുഴയിലും, ഇസ്മായില്‍ കമ്മന തൃശൂരിലെ അഴീക്കോടും, ഹനീഫ വേങ്ങര പാലക്കാട് കൊളപ്പുള്ളിയിലും, എസ്.പി മുഹമ്മദലി കണ്ണൂരിലും മെയ്ദിന സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംസ്ഥാനത്താകെ ആയിരക്കണക്കിന് തൊഴിലാളികള്‍ മെയ്ദിന റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!