നദിയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി  ഇരുചക്ര വാഹന റാലിയും പുഴ സംരക്ഷണ പ്രതിജ്ഞയും ചെയ്തു

ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര കൂട്ടായ്മയായ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ ചെയര്‍മാന്‍ കെ ആനന്ദ് കുമാര്‍  മുന്‍ ജല വിഭവ ഡയറക്ടര്‍ സുഭാഷ് ചന്ദ്ര ബോസ്,കോണ്‍ഫെഡറേഷന്‍ ദേശീയ കോഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ എന്നിവരുടെ നേതൃത്തില്‍ ആഗസ്ത് മാസത്തില്‍ 44 നദികളില്‍ 21 ദിവസം 1700 കിലോ മീറ്റര്‍  നദികളുടെ പുനരുജീവനവും പുഴ സംരക്ഷണ സം മായി ബന്ധ പ്പെട്ട്  നടത്ത പെടുന്ന നദീ യാത്ര യുടെ ഭാഗമായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം മേഖല ഇരു ചക്ര വാഹന റാലിയും പുഴ സംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു.

കടലുണ്ടി പുഴയുടെ ഉമ്മത്തൂര്‍ ആനക്കടവ് പാലത്തില്‍ നിന്ന് ആരംഭിച്ചു. പുഴ സംരക്ഷ്ണ പ്രതിജ്ഞയും പുഴസംരക്ഷണ വലയവും  ഇരുചക്ര വാഹന റാലിയും സംഘടിപിച്ചു. സാഹിത്യ ക്കാരന്‍ ജി.കെ റാം മോഹന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ബഷീര്‍ മുതുവല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. നദി യാത്രയുടെ ജില്ലാ  കോ ഓര്‍ഡിനേറ്റര്‍ എം.പി ചന്ദ്രന്‍ മാസ്റ്റര്‍ പുഴ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു ഭാരവാഹികളായ മൈമൂന, സുനില്‍ ജോസഫ്,നാസര്‍ ബാബു പ്രസംഗി ച്ചു. വനിതകളു, കുട്ടികളും യുവാക്കളും 100 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ജില്ലാ കമിറ്റി സംഘടപിച്ച നദി യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപിച്ച ഇരുചക്ര വാഹന റാലി സാഹിത്യക്കാരന്‍ ജി.കെ റാം മോഹന്‍ ഉല്‍ഘാടനം നിര്‍വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!