കളര്‍ സ്‌പോട്ട് ചിത്രപ്രദര്‍ശനം ആരംഭിച്ചു

മലപ്പുറം ജില്ലയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ മഞ്ചേരിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച കളര്‍ സ്‌പോട്ട്  ചിത്രപ്രദര്‍ശനം പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.  മെയ് 1 മുതല്‍ 4 വരെയാണ് ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശനം നടക്കുക. മെഹന സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് ഷീബ മലപ്പുറം ഉബൈദുള്ളക്ക് ഉപഹാരം നല്‍കി. മലപ്പുറത്തെ സാംസ്‌കാരിക പ്രവര്‍ത്തകനായ  പി സുന്ദരരാജനെ ആദരിച്ചു. ചിത്രകാരന്മാരായ  ബാബുരാജ് കോട്ടക്കുന്ന്, ബാബുരാജ് പുല്‍പ്പറ്റ, അന്‍വര്‍ ഡി ടി പി സി എന്നിവര്‍ സംസാരിച്ചു. ഫൈന്‍ ആര്‍ട്‌സ് സ്‌കൂള്‍ മാനേജര്‍ ജയനാരായണന്‍ എം പി സ്വാഗതവും  ഷാമില്‍ ടി നന്ദിയും പറഞ്ഞു. മെയ് നാലിന് ശനിയാഴ്ച മൂന്നു മണിക്ക് തുടങ്ങുന്ന ചിത്രകലാകൂട്ടായ്മയോടെ പ്രദര്‍ശനം സമാപിക്കും.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിച്ച കളര്‍ സ്‌പോട്ട്  ചിത്രപ്രദര്‍ശനം പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!