പാലിയേറ്റീവ് രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഓണത്തിന്റെ സന്തോഷം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്തിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെ വീടുകളില്‍ ‘കനിവോണം’ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.

കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ദാമോദരന്‍, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

എന്‍എസ്എസ് വോളന്റിയര്‍മാര്‍ രോഗികളുടെ വീടുകളിലെത്തി ഓണക്കിറ്റുകള്‍ നേരിട്ട് കൈമാറി. അരി, പലവ്യഞ്ജനങ്ങള്‍, ഓണസദ്യക്കുള്ള സാധനങ്ങള്‍ എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത്. കേവലം ഒരു ഭക്ഷണ കിറ്റ് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ നല്‍കിയത് കേള്‍ക്കാന്‍ ഒരു മനസ്സായിരുന്നു. കിടപ്പിലായ അമ്മമാരും അച്ഛന്മാരും കുട്ടികളെ കണ്ടപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു കൈകള്‍ ചേര്‍ത്ത് പിടിച്ചു ഒപ്പം ഓണാശംസകളും നേര്‍ന്നു.

‘ആരും തനിച്ചല്ല’ എന്ന് അവരെ ഓര്‍മ്മിപ്പിക്കാന്‍ ഈ ഒരു സന്ദര്‍ശനത്തിന് കഴിഞ്ഞു എന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം.

പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ പി സമീര്‍ സിദ്ദീഖി , എലിയാമ്മ ജോസഫ് , സുബിതാശ്വതി, ശ്യാമിത പി പി, അശ്വനി ,നഴ്‌സിംഗ് അസിസ്റ്റന്റ് ലിത, വോളന്റിയര്‍മാരായ ഫാത്തിമ, കെ എം സി ഷഫ്‌ന നഫീസത്ത്,അയന, ഷഹല താജു,റംലത്ത്, ത്രിഷ എച്ച് എച്ച് , ഷഹാന എന്‍ പി , ശ്രീനന്ദ ശ്രീനിവാസന്‍ , ഫാത്തിമത്ത് ഫിദ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ‘നോട്ട് മീ ബട്ട് യു ‘എന്ന എന്‍എസ്എസ് മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സേവന പ്രവര്‍ത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം

Leave a Reply

Your email address will not be published. Required fields are marked *