എസ്.എഫ്.ഐയെ മതഭീകരർ കീഴടക്കുന്നു; ചെറിയാൻ ഫിലിപ്പ്

കേരളത്തിലുടനീളം എസ.എഫ്.ഐ, ഡി.വൈ.എഫ് ഐ എന്നീ സംഘടനകളെ ഹിംസാത്മകമായ ക്രൂരത പുലർത്തുന്ന മതഭീകരർ കീഴടക്കുകയാണ്. സിദ്ധാർത്ഥിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ എസ്.എഫ്.ഐക്കാർ മത ഭീകരരുടെ കിരാത സ്വഭാവമാണ് പ്രകടിപ്പിച്ചത്.

ആദ്യം മാവോയിസ്റ്റുകളായി മാറിയ മത തീവ്രവാദികൾ രാഷ്ട്രീയ സംരക്ഷണത്തിനും കേസുകളിൽ നിന്നും രക്ഷപ്പെടുന്നതിനുമാണ് സി.പി.എം സംഘടനകളിൽ കടന്നു പറ്റിയത്. സി.പി.എം സഹയാത്രികരിൽ പലരും മത തീവ്രവാദ സംഘടനകളുടെ പ്രതിനിധികളാണ്.

വോട്ട് ബാങ്കു രാഷ്ട്രീയത്തിന്റെ ഭാഗമായി അമ്പലം, മോസ്ക്ക് , പള്ളി എന്നിവയുടെ കമ്പറ്റികളിലും മത-സാമുദായിക സംഘടനകളിലും നുഴഞ്ഞുകയറുകയെന്ന സി.പി.എം അടവുനയത്തിനുള്ള തിരിച്ചടിയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

വിശ്വാസ്യത നഷ്ടപ്പെട്ട സി.പി.എം ൽ നിന്നും അണികൾ വൻതോതിൽ മതതീവ്രവാദ സംഘടനകളിലേക്ക് ഒഴുകുകയാണ്. കമ്യൂണിസം തകർന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രക്തരൂക്ഷിത വിപ്ലവത്തിൽ വിശ്വസിക്കുന്ന ഭീകര സ്വഭാവമുള്ള പഴയ കമ്മ്യൂണിസ്റ്റുകൾ മതഭീകരസംഘടനകളിലാണ് അഭയം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *