‘വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDFന്റെ പദ്ധതി, അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്’: എം ബി രാജേഷ്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ചു മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. വീര്യം കുറഞ്ഞ മദ്യം നാട്ടിൽ മുഴുവൻ ഒഴുക്കാൻ ആണ് UDf ന്റെ പദ്ധതി. സ്പിരിറ്റ്‌ ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യത്തിനാണ് നികുതി കുറച്ചത്. വൻ അഴിമതിയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതോടെ മദ്യം സുലഭമായി മാറുകയും പുതിയ തലമുറ ഇത് വ്യാപകമായി ഉപയോഗിക്കുകായും ചെയ്യും. മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവർ തന്നെ ഇവിടെ മദ്യം സുലഭമാക്കുകയാണ് ചെയ്യുന്നത്.

വ്യാപകമായി മദ്യം ഒഴുകുന്നതിലൂടെ സർക്കാരിന് വൻ നഷ്ടം നേരിടേണ്ടി വരും എന്നും അദ്ദേഹം കൂടി ചേർത്തു. കർണാടക മദ്യ ലോബിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോ​ഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദനത്തിന് അന്ന് അവർ അനുമതി കൊടുത്തിരുന്നുവെന്നും അത് കൃഷിക്കാരെ സംബന്ധിച്ച് വലിയ സഹായം കൂടിയായിരുന്നു എന്നും എം ബി രാജേഷ് പറയുകയുണ്ടായി.

ഇവിടെ യുഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ ലഭ്യമാക്കുന്നത് സ്പിരിറ്റ് ഉപയോ​ഗിച്ച് നിർമ്മിക്കുന്ന മദ്യമാണ്. 10 ശതമാനം വരെ സ്പിരിറ്റ് ഉപയോ​ഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന മദ്യത്തിന് 120 ശതമാനമാണ് നികുതി കുറിച്ചിരിക്കുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ധനകാര്യമന്ത്രിയാണ് ഏറ്റവും ചുരുങ്ങിയത് 600 കോടി രൂപയുടെ നഷ്ടം ഈ നികുതി ഇളവിലൂ‌ടെ വരുത്തിയിരിക്കുന്നത്. കേരളത്തിന് ഇത്രയും വലിയ വരുമാന നഷ്ടം വരുത്തിയതിന് പിന്നിലെ കൊടുക്കൽ വാങ്ങൽ എന്താണെന്ന് വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *