LUMINORA; ഓരോ ആഭരണത്തിലും ഒരു സ്വപ്‌നത്തിന്റെ തിളക്കം

സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ വലിയ തുടക്കങ്ങള്‍ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ അബിയ സുരേഷ്. ചെറിയൊരു പോക്കറ്റ് മണി ലക്ഷ്യമാക്കി തുടങ്ങിയ ഹാന്‍ഡ്‌മേഡ് ജ്വല്ലറി നിര്‍മാണം ഇന്ന് നിരവധി സ്ത്രീകളുടെ ഇഷ്ട ബ്രാന്‍ഡായ LUMINORA യായി വളര്‍ന്നു നില്‍ക്കുകയാണ്. സ്വന്തം കഴിവും ആത്മവിശ്വാസവും കൈമുതലാക്കി തുടങ്ങിയ യാത്ര ഇന്ന് കൂടുതല്‍ ഉയരങ്ങളിലേക്ക് കടക്കുകയാണ്.

ഡിഗ്രി പഠനത്തിന് ശേഷം ചെറിയ രീതിയില്‍ ഹാന്‍ഡ്‌മേഡ് ജ്വല്ലറികള്‍ നിര്‍മിച്ച് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചതോടെയാണ് അബിയയുടെ സംരംഭക ജീവിതത്തിന് തുടക്കം കുറിച്ചത്. ഓരോ ഡിസൈനിലും പുതുമ നിലനിര്‍ത്തിയതോടെ ആളുകള്‍ അതിനെ ഏറ്റെടുത്തു തുടങ്ങി. അതോടെ കൂടുതല്‍ മോഡലുകളും വ്യത്യസ്ത കളക്ഷനുകളും അവതരിപ്പിച്ച് ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാന്‍ അബിയയ്ക്ക് സാധിച്ചു.

ഹാന്‍ഡ്‌മേഡ് ജ്വല്ലറികള്‍ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്ത് നല്‍കുന്നതാണ് LUMINORA-യുടെ ഏറ്റവും വലിയ പ്രത്യേകത. അതിന് പുറമെ സൗത്ത് ഇന്ത്യന്‍ സ്‌റ്റൈല്‍ ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി കളക്ഷനുകളും ഇപ്പോള്‍ വലിയ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. ജുംക്ക, ഹാരം, നെക്ലസ്, കൊലുസ് തുടങ്ങി സ്ത്രീകളുടെ പ്രിയപ്പെട്ട കളക്ഷനുകള്‍ ഇവിടെ ലഭ്യമാണ്. ട്രെന്‍ഡിനൊപ്പം പാരമ്പര്യ ഭംഗിയും ഒരുമിപ്പിക്കുന്ന ഡിസൈനുകളാണ് LUMINORA യെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

ബ്രാന്‍ഡിന്റെ തുടക്കകാലം മുതല്‍ കുടുംബത്തിന്റെ പിന്തുണ അബിയയ്ക്ക് വലിയ കരുത്തായിരുന്നു. തന്റെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയില്‍ കുടുംബം നല്‍കിയ ആത്മവിശ്വാസവും അബിയയുടെ കഠിനാധ്വാനവുമാണ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബ്രാന്‍ഡിനെ ശ്രദ്ധേയമാക്കിയത്.

ഒരിക്കല്‍ LUMINORA-യില്‍ നിന്ന് ജ്വല്ലറി വാങ്ങിയവര്‍ വീണ്ടും വീണ്ടും അതേ ബ്രാന്‍ഡിനെ തിരഞ്ഞെത്തിയതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് അബിയ മുന്നോട്ട് പോകുന്നത്. ഇന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും LUMINORA യുടെ സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു.

സ്വന്തം കൈകളാല്‍ ഓരോ ജ്വല്ലറിയും നിര്‍മിക്കുമ്പോഴും അതില്‍ അബിയ തന്റെ സ്‌നേഹവും കലയും ചേര്‍ക്കുന്നു. അതുകൊണ്ടുതന്നെ ഓരോ പ്രൊഡക്ടിനും വ്യത്യസ്തത ഏറെയാണ്. മികച്ച ക്വാളിറ്റിയും സാധാരണക്കാര്‍ക്ക് യോജിക്കുന്ന നിരക്കുമാണ് കൂടുതല്‍ ആളുകളെ ഘഡങകചഛഞഅ ലേക്ക് ആകര്‍ഷിക്കുന്നത്.

ബ്രാന്‍ഡിനെ ഇന്റര്‍നാഷണല്‍ ലെവലിലേക്ക് ഉയര്‍ത്തി കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നതാണ് അബിയയുടെ വലിയ സ്വപ്‌നം. അതോടൊപ്പം സ്വന്തമായൊരു ഷോറൂമും അവര്‍ ലക്ഷ്യമിടുന്നു. ഒരു ചെറിയ ആശയത്തില്‍ നിന്ന് തുടങ്ങി ഇന്ന് നിരവധി ആളുകളുടെ വിശ്വാസം നേടിയെടുത്ത LUMINORA, സൗന്ദര്യത്തിനൊപ്പം ആത്മവിശ്വാസവും സമ്മാനിക്കുന്ന ഒരു ബ്രാന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്.

സ്വപ്‌നങ്ങളെ കൈകളാല്‍ രൂപപ്പെടുത്തുമ്പോള്‍, വിജയവും ഒരു ദിവസം അതേ കൈകളില്‍ വന്ന് ചേരുമെന്ന് അബിയ സുരേഷിന്റെ യാത്ര നമ്മെ ഓര്‍മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *