ഇന്ത്യയിലെ മുന്‍നിര എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോ വിമാനങ്ങളില്‍ ഇനി ടിന്നിലടച്ച പാനീയങ്ങള്‍ വില്‍ക്കില്ലെന്ന് പ്രഖ്യാപനവുമായി ആണ് മുന്നോട്ടു വന്നിരിക്കുന്നത്. ഗോ ഗ്രീനിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതതയാണ് ശീതള പാനീയങ്ങളുടെ ക്യാനികള്‍ ഒഴിവാക്കാന്‍ കാരണമെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി.
നിലവില്‍, വിമാനത്തില്‍ നിന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണം വാങ്ങാന്‍ അവസരമുണ്ട്. ഇതിനൊപ്പം ഇനി മുതല്‍ കോംപ്ലിമെന്ററി ആയിട്ടായിരിക്കും ഒരു ഗ്ലാസ് ജ്യൂസോ മാറ്റ് പാനീയങ്ങളോ ലഭിക്കുക. ഇതിലൂടെ ആയിരക്കണക്കിന് ക്യാനുകള്‍ വലിച്ചെറിയുന്നത് തടയാന്‍ കഴിയും എന്നാണ് എയര്‍ലൈന്‍ പറയുന്നത്.
വിമാനക്കമ്പനികള്‍ അധിക നിരക്ക് ഈടാക്കാന്‍ സര്‍വീസുകള്‍ കൂട്ടുന്ന കാലത്താണ് ഇന്‍ഡിഗോയുടെ ഈ തീരുമാനമെന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ശീതളപാനീയ ക്യാനുകള്‍ യാത്രക്കാര്‍ക്ക് ഇനി ഭക്ഷണത്തോടൊപ്പം നല്‍കുന്നതിലൂടെ ഇന്‍ഡിഗോ അതിന്റെ ഓണ്‍-ബോര്‍ഡ് പാനീയ വില്‍പ്പന കൂട്ടുകയാണ് ചെയ്യുന്നത്.
അതേസമയം, മുന്‍ രാജ്യസഭാ എംപി സ്വപന് ദാസ് ഗുപ്ത ഇന്‍ഡിഗോയുടെ പുതിയ നയത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ”ഇന്‍ഡിഗോ വിമാനത്തില്‍ നിങ്ങള്‍ക്ക് ശീതളപാനീയം വാങ്ങാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ ലഘുഭക്ഷണം വാങ്ങുന്നത് എയര്‍ലൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഇത് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന് പുനഃസ്ഥാപിക്കണം എന്ന് ഞാന്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ത്ഥിക്കുന്നു എന്ന് സ്വപന് ദാസ് ഗുപ്ത പറയുന്നു.
