ആറാം ക്ലാസ്സ് വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 37.5 വർഷം കഠിന തടവ് വിധിച്ച് കോടതി. മലപ്പുറം ജില്ലയിലെ മദ്രസ അധ്യാപകനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. മഞ്ചേരി എളങ്കൂർ ചെറുകുളം കിഴക്കുപറമ്പിൽ സുലൈമാനെ (56)യാണ് വിവിധ വകുപ്പുകളിലായി 37.5 വർഷം കഠിന തടവും 80000 രൂപ പിഴയും തിരൂർ ഫസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് സി ആർ ദിനേഷ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ 34 മാസം കഠിന തടവ് അധികമായി അനുഭവിക്കണം. പിഴ അടച്ചാൽ 70000 രൂപ കേസിലെ ഇരയായ കുട്ടിക്ക് നൽകാനും ഉത്തരവായി. 2015 ഏപ്രിൽ മാസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. പള്ളിയിലെ ഒരു മുറിയിൽ വെച്ച് മദ്റസ അധ്യാപകനായ പ്രതി പതിനാലുകാരനെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് വീട്ടുകാർ വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്
