അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ശകുന്തള – ദുഷ്യന്തൻ കഥ പറയുന്ന ചിത്രം ‘ശാകുന്തള’ത്തിന് പുതിയ റിലീസ് തീയതി. 3ഡിയിലും റിലീസ് ചെയ്യുന്ന ചിത്രം ഏപ്രിൽ 14ന് ആണ് തിയേറ്ററുകളിൽ എത്തുക. സാമന്ത ശകുന്തളയാകുമ്പോൾ, സൂഫിയും സുജാതയും ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ദേവ് മോഹൻ ആണ് ദുഷ്യന്തൻ ആകുന്നത്. ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ഗുണശേഖർ ആണ്. വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
പലതവണ റിലീസ് മാറി വന്ന ചിത്രത്തിൽ, അദിതി
ബാലൻ അനസൂയയായും മോഹൻ ബാബു
ദുർവാസാവ് മഹർഷിയായുമെത്തുമെന്ന് റിപ്പോർട്ട് ഉണ്ട്. സച്ചിം ഖേദേക്കർ, കബീർ ബേദി, മധുബാല,ഗൗതമി, അനന്യ നാഗല്ല, ജിഷു സെങ്ങുപ്ത എന്നിവർ ആണ് താരനിരയിലെ മറ്റ് പ്രമുഖർ. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന
വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
