ഭക്ഷണം മരുന്നാകുമ്പോള്‍…ആരോഗ്യമുള്ള സമൂഹത്തിനായി Sunrock Wellness Clinic

തിരക്കുകളും തെറ്റായ ഭക്ഷണക്രമങ്ങളും ജീവിതത്തെ ബാധിക്കുന്ന കാലഘട്ടത്തില്‍, ‘ഹെല്‍ത്തി ലൈഫ് സ്‌റ്റൈലെ’ന്ന ആശയം വെറും ട്രെന്‍ഡല്ല, മറിച്ച് അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ഓരോരുത്തര്‍ക്കും അവരുടെ ശരീരത്തിനും ജീവിതരീതിക്കും യോജിക്കുന്ന ആരോഗ്യകരമായ ഭക്ഷണക്രമം നല്‍കി ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരാളാണ് തൃശൂര്‍ സ്വദേശിനി വിനീത വിന്‍സന്റ്.

ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച Sunrock Wellness Clinic ഇന്ന് ആരോഗ്യസംരക്ഷണത്തിനായി ആളുകള്‍ വിശ്വാസത്തോടെ സമീപിക്കുന്ന ഒരു കേന്ദ്രമായി മാറിക്കഴിഞ്ഞു. നേരത്തെ ഒരു ഹോസ്പിറ്റലില്‍ ഡയറ്റീഷനായി പ്രവര്‍ത്തിച്ചിരുന്ന വിനീത, തന്റെ അറിവും അനുഭവവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്തിലാണ് സ്വന്തമായൊരു ക്ലിനിക്ക് തുടങ്ങിയത്. ഇന്ന് ക്ലിനിക്കില്‍ നേരിട്ടുള്ള കണ്‍സള്‍ട്ടേഷനുകള്‍ക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് സൗകര്യപ്രദമായി സേവനം ലഭ്യമാക്കാനായി ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

വെയിറ്റ് ലോസ്, ഡയബറ്റീസ് ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കായി നിരവധി പേര്‍ വിനീതയെ സമീപിക്കുന്നു. ഓരോ വ്യക്തിയുടെയും ശരീരാവസ്ഥയും ജീവിതരീതിയും പരിഗണിച്ച് പ്രത്യേകം തയ്യാറാക്കുന്ന വ്യക്തിഗത ഡയറ്റ് പ്ലാനുകളാണ് ഇവരുടെ പ്രത്യേകത. വേഗത്തില്‍ ഫലം ലഭിക്കുക എന്നതിനുപരി, ലഭിക്കുന്ന ഫലം ആരോഗ്യകരവും സ്ഥിരതയുള്ളതും ആയിരിക്കണമെന്നതാണ് വിനീതയുടെ നിലപാട്.

ഈ സംരംഭത്തിന്റെ പേരിനു പിന്നിലും ഒരു മനസ്സുനിറഞ്ഞ കഥയുണ്ട്. വിനീതയുടെ പിതാവിന്റെ സംരംഭത്തിന്റെ പേരായിരുന്നു ‘Sunrock’. ചെറുപ്പത്തില്‍ തന്നെ ഹാര്‍ട്ട് അറ്റാക്ക് മൂലം പിതാവിനെ നഷ്ടപ്പെട്ട വിനീത, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി തന്റെ ക്ലിനിക്കിനും അതേ പേര് നല്‍കുകയായിരുന്നു. പിതാവിന് ലഭിക്കാതെ പോയ ആരോഗ്യകരമായ ജീവിതശൈലി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കണമെന്ന ആഗ്രഹമാണ് ഈ സംരംഭത്തിന് പിന്നിലെ വലിയ പ്രചോദനം. ഭക്ഷണക്രമത്തിലൂടെ തന്നെ രോഗങ്ങളെ നിയന്ത്രിക്കാനും കുറയ്ക്കാനും സാധിക്കുമെന്ന സത്യത്തെ സമൂഹത്തിലെത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

തുടര്‍ച്ചയായ പഠനവും ഗവേഷണവുമാണ് ടൗിൃീരസ ണലഹഹില ൈഇഹശിശര ന്റെ ശക്തി. ഓരോ രോഗത്തിനും അനുയോജ്യമായ ഭക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ പഠിച്ചും അറിവ് പുതുക്കിയുമാണ് ക്ലിനിക്ക് മുന്നേറുന്നത്. മത്സരം നിറഞ്ഞ ഫീല്‍ഡാണെങ്കിലും വിശ്വാസ്യതയും വ്യക്തിഗത സമീപനവും കൊണ്ടാണ് Sunrock Wellness Clinic സ്വന്തമായൊരു സ്ഥാനം ഉറപ്പിക്കുന്നത്.

ഈ യാത്രയില്‍ വിനീതയ്ക്ക് വലിയ പിന്തുണയാണ് കുടുംബം. പ്രത്യേകിച്ച് ഭര്‍ത്താവിന്റെ പ്രോത്സാഹനവും പിന്തുണയുമാണ് സ്വന്തം ക്ലിനിക്ക് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചത്.

Sunrock Wellness Clinic ഒരു ഡയറ്റ് ക്ലിനിക്ക് മാത്രമല്ല, ആരോഗ്യകരമായ ജീവിതത്തിലേക്ക് വഴികാട്ടുന്ന ഒരു വിശ്വാസമാണ്. ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ ശീലങ്ങളും ജീവിതത്തെ എത്രമാത്രം മാറ്റാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ഒരു പ്രചോദനകഥ കൂടിയാണിത്. ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് ഹെല്‍ത്തി ലൈഫ്‌സ്‌റ്റൈല്‍ എത്തിച്ച്, രോഗങ്ങളെ ഭക്ഷണത്തിലൂടെ തന്നെ നിയന്ത്രിക്കാനാകുന്നൊരു സമൂഹം സൃഷ്ടിക്കണമെന്നതാണ് വിനീതയുടെ വലിയ സ്വപ്‌നം.

ആരോഗ്യം തേടുന്ന ഓരോ വ്യക്തിക്കും, ശരിയായ വഴികാട്ടിയായി മാറുകയാണ് Sunrock Wellness Clinic. ഒരു മികച്ച ജീവിതത്തിലേക്ക് ഓരോരുത്തരെയും കൈപിടിച്ചുനടത്തുന്ന വിശ്വാസത്തിന്റെ പേരായി വിനീത മുന്നേറുകയാണ്.

https://www.instagram.com/sunrockwellnessclinic?igsh=MTFoempuNXZueWhlZg%3D%3D&utm_source=qr

Leave a Reply

Your email address will not be published. Required fields are marked *