ഇടുക്കി തൊടുപുഴ അങ്കംവെട്ടിയുടെ മണ്ണില്‍ നിന്ന് കഠിനാധ്വാനം കൊണ്ട് മാത്രം പടുത്തുയര്‍ത്തിയ ഒരു വിജയഗാഥയാണ് മജീഷിന്റേതും അദ്ദേഹത്തിന്റെ ‘ഇന്റര്‍ ഡെക്കര്‍ ഇന്റീരിയേഴ്‌സ്’ (Inter Decor Interior) എന്ന സ്ഥാപനത്തിന്റേതും. വെറും നൂറ് രൂപ കൂലിപ്പണി ആരംഭിച്ച ഒരു യുവാവ് ഇന്ന് 80 ജീവനക്കാരും സ്വന്തമായി ഫാക്ടറിയുമുള്ള ഒരു വലിയ സംരംഭത്തിന്റെ ഉടമയായി മാറിയത് സിനിമയെ വെല്ലുന്ന പോരാട്ടവീര്യത്തിന്റെ കഥയാണ്.

2006ലാണ് മജീഷ് ഇന്റര്‍ ഡെക്കര്‍ ഇന്റീരിയേഴ്‌സ് ആരംഭിക്കുന്നത്. എന്നാല്‍ ഈ മേഖലയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്. പഠനകാലത്ത് പാര്‍ട്ട് ടൈം ആയി തുടങ്ങിയ ജോലി, ഡിപ്ലോമ പരീക്ഷയില്‍ പരാജയപ്പെട്ടതോടെ ജീവിതമാര്‍ഗമായി മാറി.

കൈയില്‍ പണമില്ലാത്ത, ജീവിതം എങ്ങോട്ടെന്നറിയാത്ത ആ കാലഘട്ടത്തിലും തന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥത അദ്ദേഹം കൈവിട്ടില്ല. കേരളത്തിലുടനീളം യാത്ര ചെയ്ത് പണിയെടുത്ത മജീഷിന്റെ ജീവിതം മാറിമറിയുന്നത് 2008ല്‍ ഈരാറ്റുപേട്ടയില്‍ വെച്ച് എന്‍ജിനീയര്‍ ജോര്‍ജിനെ പരിചയപ്പെടുന്നതോടെയാണ്. മജീഷിലെ കഴിവ് തിരിച്ചറിഞ്ഞ ജോര്‍ജ് നല്‍കിയ പ്രോജക്റ്റുകളും അദ്ദേഹം പകര്‍ന്നുനല്‍കിയ ആത്മവിശ്വാസവുമാണ് ഇന്നത്തെ ഈ വിജയത്തിന്റെ അടിത്തറ പാകിയത്.

ആദ്യമൊക്കെ പണത്തിന് വേണ്ടിയാണ് ജോലി ചെയ്തതെങ്കിലും ഇന്ന് ഇന്റീരിയര്‍ ഡിസൈനിംഗ് മജീഷിന് ആവേശവും പാഷനുമാണ്. പുത്തന്‍ സാങ്കേതികവിദ്യകളും മാറ്റങ്ങളും പഠിക്കാന്‍ അദ്ദേഹം ധാരാളം യാത്രകള്‍ ചെയ്യുന്നു. 2010ല്‍ സ്വന്തമായി വാഹനം വാങ്ങിയതും 2018ല്‍ ടീം വിപുലീകരിച്ചതും വലിയ നേട്ടങ്ങളായിരുന്നു. 2025ല്‍ സ്വന്തമായി ഫാക്ടറി എന്ന സ്വപ്‌നവും അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി.

കേരളത്തില്‍ തൊടുപുഴ, കോഴിക്കോട് എന്നിവിടങ്ങളിലായാണ് യുണിറ്റുകള്‍ സ്ഥിതി ചെയുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും ഇന്റര്‍ ഡെക്കര്‍ സേവനം എത്തിക്കുന്നുണ്ട്. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ, തനിക്ക് പൂര്‍ണ ബോധ്യമുള്ള കാര്യങ്ങള്‍ മാത്രം ഉപഭോക്താക്കള്‍ക്ക് ചെയ്തുനല്‍കുക എന്നതാണ് മജീഷിന്റെ നയം. റെസിഡന്‍ഷ്യല്‍ ഇന്റീരിയര്‍ മേഖലയിലാണ് ഇപ്പോള്‍ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഡിജിറ്റല്‍ ലോകത്തെ ചുവടുവെപ്പ്
കാലത്തിനൊപ്പം സഞ്ചരിക്കുന്ന മജീഷ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ കൃത്യമായി ഉപയോഗിക്കുന്നുമുണ്ട്. 10,000ത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള തന്റെ യൂട്യൂബ് ചാനലിലൂടെ പണത്തെക്കാള്‍ ഉപരിയായി ഒരുപാട് നല്ല ഉപഭോക്താക്കളെ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പുതിയ ചാനല്‍ തുടങ്ങിയ ആദ്യ ദിവസം തന്നെ നിരവധി എന്‍ക്വയറികള്‍ വന്നത് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് വാല്യുവിന് തെളിവാണ്.
”നമ്മളെത്തന്നെ ആദ്യം സ്‌നേഹിക്കുക, ചെയ്യുന്ന ജോലിയോട് നൂറു ശതമാനം കൂറ് പുലര്‍ത്തുക”, മജീഷിന്റെ ഈ ലളിതമായ കാഴ്ചപ്പാടാണ് ‘ഇന്റര്‍ ഡെക്കറി’നെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുക എന്ന വാശിയാണ് ഈ തൊടുപുഴക്കാരനെ ഇന്റീരിയര്‍ ലോകത്തെ കരുത്തനാക്കുന്നത്.

സ്വന്തമായി ഒരു വഴി വെട്ടിത്തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈത്താങ്ങാവാനും മജീഷ് എന്നും മുന്നിലുണ്ടാകാറുണ്ട്. പുതിയ സംരംഭകരില്‍ മജീഷ് കാണുന്നത് പലപ്പോഴും തന്നെ തന്നെയാകാറുണ്ട് എന്നതാണ് ഇതിന് കാരണവും.
ഏറെക്കുറെ സ്വതന്ത്രമായ, സമ്പത്തികാവസ്ഥ ഉള്‍പ്പെടെ മെച്ചപ്പെട്ട നിലയിലെത്തിയ മജീഷിന്റെ ഭാവി സ്വപ്‌നം സമാധാനപരമായ, യാത്രകള്‍ നിറഞ്ഞ ജീവിതമാണ്. സംരംഭത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ, വ്യക്തിജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മജീഷിന്റെ ലക്ഷ്യവും. നിലവില്‍ പുതുതായി ആരംഭിക്കുന്ന ലക്ഷ്വറി ഇന്റീരിയര്‍ സംരംഭത്തിന്റെ പണിപ്പുരയിലാണ് മജീഷ്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും മജീഷിന്റെ മുന്നോട്ടുള്ള യാത്രയില്‍ കരുത്താകുന്നുണ്ട്.

ഒരു സാധാരണ സംരംഭം എന്നതിനേക്കാളുപരി, കഠിനാധ്വാനം ചെയ്യാനുള്ള മനസും ആത്മവിശ്വാസവുമുണ്ടെങ്കില്‍ വിജയം വഴി തുറക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ് മജീഷിന്റെ ഇന്റര്‍ ഡെക്കര്‍ ഇന്റീരിയേഴ്‌സ്…!
https://www.instagram.com/inter_decor_interiors?igsh=dXQxNW9xd2s2NnJn

