ഒരാള്‍ തന്റെ പാഷനെ തൊഴിലാക്കി മാറ്റുമ്പോള്‍ അതൊരു പ്രചോദനകഥയായി മാറുകയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ പാലക്കാട് സ്വദേശികളായ ലിന്‍ഡയുടെയും ഭര്‍ത്താവ് ഫെബിന്റെയും യാത്ര അതിന്റെ മനോഹരമായ ഉദാഹരണമാണ്. ഇരുവരുടെയും മേക്കപ്പിനോടുള്ള അതിയായ ഇഷ്ടവും ആത്മവിശ്വാസവും കഠിനാധ്വാനവും ചേര്‍ന്നാണ് Glams by Linda രൂപം കൊണ്ടത്.
വര്‍ഷങ്ങളുടെ പരിശ്രമവും പഠനവും അനുഭവവും ചേര്‍ന്ന്, 16 വര്‍ഷത്തിലധികം പരിചയസമ്പത്തുള്ള പ്രൊഫഷണല്‍ ടീമായി ഇവര്‍ വളര്‍ന്നു. ചെറിയൊരു സ്റ്റുഡിയോയില്‍ നിന്നാരംഭിച്ച സംരംഭം, ഇന്ന് കേരളം, തമിഴ്‌നാട്, നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളിലേക്കും വ്യാപിച്ച ശക്തമായ ബ്രാന്‍ഡായി മാറി.

Glams by Linda ഒരു ബ്രൈഡല്‍ മേക്കപ്പ് ബ്രാന്‍ഡ് മാത്രമല്ല; വിവാഹം മുതല്‍ വിവിധ ഇവന്റുകള്‍ വരെ ഉള്‍ക്കൊള്ളുന്ന സമഗ്ര സൗന്ദര്യസേവനമാണ് ഇവര്‍ നല്‍കുന്നത്. ബ്രൈഡല്‍ മേക്കപ്പ് ലിന്‍ഡ കൈകാര്യം ചെയ്യുമ്പോള്‍, ‘ഗ്രൂം മേക്കപ്പ്’ ഫെബിന്റെ കൈകളില്‍ സുരക്ഷിതമാണ്. ഫാമിലി മേക്കപ്പ്, പാര്‍ട്ടി മേക്കപ്പ് തുടങ്ങി ഒരു മുഴുവന്‍ വെഡ്ഡിങ് മേക്കപ്പ് പാക്കേജായി ബ്രാന്‍ഡ് പ്രവര്‍ത്തിക്കുന്നു.
എച്ച്ഡി, അള്‍ട്രാ എച്ച്ഡി, എയര്‍ബ്രഷ്, ഗ്ലാസ് സ്‌കിന്‍ മേക്കപ്പ് തുടങ്ങി ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഇവര്‍ പ്രൊഫഷണലായി ചെയ്തുനല്‍കുന്നു. കൃത്യസമയത്തെത്തി, ഷൂട്ടിന് അനുയോജ്യമായി വധുവിനെയും കുടുംബത്തെയും ഒരുക്കുന്നതാണ് ഇവരുടെ പ്രത്യേകത.
വിവാഹവീട്ടില്‍ ഒരു സര്‍വീസ് പ്രൊവൈഡറായി മാത്രമല്ല, ഒരു കുടുംബാംഗമായി കൂടെയുണ്ടാകുന്ന സമീപനമാണ് Glams by Linda യെ വേറിട്ടുനിര്‍ത്തുന്നത്. ഓരോ ക്ലെയിന്റിന്റെയും ഇഷ്ടം മനസ്സിലാക്കി, അവര്‍ക്ക് ഇഷ്ടപ്പെട്ട ലുക്ക് സൃഷ്ടിക്കുമ്പോള്‍ അവരുടെ മുഖത്ത് തെളിയുന്ന സന്തോഷമാണ് ഈ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ വിജയം.

മേക്കപ്പിനൊപ്പം Febinji Saree Draping എന്ന സേവനവും വിജയകരമായി നല്‍കിവരുന്നു. ഗുരുവായൂര്‍ ആസ്ഥാനമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി സാരി ഡ്രേപ്പിങ്, സാരി ബോക്‌സ് ഫോള്‍ഡിങ് കോഴ്‌സുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നല്‍കി വരുന്നു. Groom Makeup by Febin എന്ന പേരിലും കേരളത്തിലും തമിഴ്‌നാട്ടിലും നോര്‍ത്ത് ഇന്ത്യയിലും സേവനം നല്‍കിവരുന്നുണ്ട്.
Glams by Linda മേക്കപ്പ് അക്കാദമിയും നിരവധി പേര്‍ക്ക് അവസരങ്ങള്‍ തുറന്നുകൊടുക്കുന്നു. ഏഴ് ദിവസത്തെ ഇന്റന്‍സീവ് മേക്കപ്പ് കോഴ്‌സുകള്‍ക്കൊപ്പം ഇവിടെയും സാരി ഡ്രേപ്പിങ്ങും സാരി ബോക്‌സ് ഫോള്‍ഡിങ്ങും ഓണ്‍ലൈനായും ഓഫ്‌ലൈനായും നല്‍കിവരുന്നു. ഇന്റര്‍നാഷണല്‍ പ്രൊഡക്ടുകള്‍ ഉപയോഗിച്ച് പ്രാക്ടീസ് ചെയ്യാനുള്ള അവസരവും, സ്വന്തമായൊരു പോര്‍ട്ട്‌ഫോളിയോ നിര്‍മിക്കാന്‍ സഹായവും നല്‍കിയ ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ഇന്ന് എട്ടോളം സ്റ്റാഫുകളുമായി ചേര്‍ന്ന് ലിന്‍ഡയും ഫെബിനും ബ്രാന്‍ഡിനെ മുന്നോട്ട് നയിക്കുന്നു. ഈ വിജയത്തിന്റെ അടിത്തറ, പരസ്പര വിശ്വാസവും കുടുംബത്തിന്റെ പിന്തുണയും തന്നെയാണ്.
ഭാവിയില്‍ ഒരു വലിയ മേക്കപ്പ് അക്കാദമി ആരംഭിച്ച് എല്ലാ ജില്ലകളിലേക്കും ബ്രാന്‍ഡിനെ വ്യാപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതോടൊപ്പം കൂടുതല്‍ പേര്‍ക്ക് പ്രൊഫഷണല്‍ പരിശീലനവും മികച്ച സൗന്ദര്യസേവനവും നല്‍കുകയെന്നതും ഇരുവരുടെയും സ്വപ്‌നമാണ്.
Glams by Linda എന്ന ബ്രാന്‍ഡ് ഒരു കൂട്ടായ്മയുടെ കരുത്തും, കഠിനാധ്വാനത്തിന്റെ ഫലവും, പ്രൊഫഷണലിസത്തിന്റെ പ്രതീകവുമാണ്. കൂട്ടായ പരിശ്രമം വിജയം സമ്മാനിക്കുമെന്നതിന്റെ മനോഹരമായ തെളിവായി ഈ ബ്രാന്‍ഡ് ഇന്നും മുന്നേറുകയാണ്…
