ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയ്ക്ക് 111ആം സ്ഥാനം പാകിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിറകിലാണ് നാല് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി ഇന്ത്യ നിൽക്കുന്നത്.
2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളിൽ ഇന്ത്യ 111 ആം സ്ഥാനത്തുള്ളത്. ശ്രീലങ്ക അറുപതാം സ്ഥാനത്തുള്ളപ്പോൾ ബംഗ്ലാദേശ് എൺപത്തൊന്നാം സ്ഥാനത്തും പാകിസ്ഥാൻ നൂറ്റി രണ്ടാം സ്ഥാനത്തുമാണ്.
ദുഷ്ടനാടെയാണ് പട്ടിക തയ്യാറാക്കി എന്നും പൂർണമായും ഇതിനെ തള്ളിക്കളയണമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിൽ പട്ടിണിയുടെ തോത് വളരെ ഗുരുതരമാണെന്നാണ് വിലയിരുത്തൽ. അയർലൻഡ് ജർമ്മനി എന്നീ രാജ്യങ്ങൾ പ്രവർത്തിക്കുന്ന സർക്കാരെ സംഘടനകൾ ആയ കൺസസേൻ വേൾഡ് വൈഡും വെൽറ്റ് ഹംഗർ ഫിൽഫുമാണ് റിപ്പോർട്ട് പുറത്തിറക്കിയത്. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടാണ് ദാരിദ്ര്യം നിർണയിക്കുന്ന നാല് സൂചികകളിൽ മൂന്നും തെരഞ്ഞെടുത്തതെന്നും ഇത് മൊത്തം ജനസംഖ്യയുമായി ബന്ധപ്പെട്ടതല്ലെന്നും കേന്ദ്രസർക്കാർ പ്രതികരിച്ചു. എന്നാൽ എല്ലാ രാജ്യങ്ങളുടെയും സ്കോറുകൾ കണക്കാക്കാൻ ഒരേ മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്നും ഏതെങ്കിലും ഒരാൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും ഗ്ലോബൽ ഹംഗർ ഇൻഡക്സിന്റെ പ്രതിനിധി പ്രതികരിച്ചു.
