മ്യൂസിയം ജനമൈത്രി സുരക്ഷാ യോഗം കൂടി

തിരുവനന്തപുരം: മ്യൂസിയം ജനമൈത്രി സുരക്ഷാ യോഗം കൂടി. കോഓര്‍ഡിനേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷനിയിലേ ജവഹര്‍നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗം കന്റോണ്‍മെന്റ് ACP വി.ജയചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറി എന്‍.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു ജെ. നായര്‍ സ്വാഗതം പറഞ്ഞു.

മ്യൂസിയം SHO ആര്‍. പ്രശാന്ത്, എസ് .ഐ അനു എസ്.നായര്‍ , എസ്.ഐ & ജനമൈത്രി ബീറ്റ് ഓഫീസര്‍ രാകേഷ് കുമാര്‍.പി, സിറ്റി ട്രാഫിക്ക് എസ്.ഐ ഉണ്ണി, ജനമൈത്രി
ADNO ദിവ്യ എസ്.എസ്., ജനമൈത്രി കോര്‍ഡിനേറ്റര്‍ ജോസ്. എസ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

ഫുഡ് പാത്ത് കൈയ്യേറ്റം, കാല്‍ നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ ഉള്ള തെരുവ് കച്ചവടവും, വര്‍ക്ക് ഷോപ്പ് നടത്തിപ്പും, ചെറിയ ജംഗ്ഷനിലെ ഗതാഗതക്കുരുക്കും പൊതുശല്യങ്ങളും തുടങ്ങി പ്രശ്‌നങ്ങള്‍ യോഗത്തില്‍ അംഗങ്ങള്‍ പരാതി അവതരിപ്പിച്ചു.

തൂഫാന്‍ പദ്ധതിക്ക് എല്ലാ വിധപിന്തുണയും റസിഡന്‍സ് ഭാരവാഹികള്‍ നല്‍കുമെന്ന് യോഗത്തില്‍ പറഞ്ഞു. പരാതികള്‍ പരിഹരിക്കപ്പെടുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *