മനുഷ്യന്റെ പരീക്ഷണനിരീക്ഷണങ്ങൾക്ക് അധികവും ഇരയാകുന്നത് പാവം മൃഗങ്ങളാണ്. ഓരോ പരീക്ഷണങ്ങൾക്കായും വ്യത്യസ്തമായ മൃഗങ്ങളെ തിരഞ്ഞെടുക്കുന്നു. അവയുടെ ജീവന്റെ വിലയാണ് നമ്മളുടെ ഓരോ ശാസ്ത്ര സാങ്കേതിക വിദ്യക്കും ഉള്ളത്. നമ്മളിൽ ആർക്കും ലൈക്ക എന്ന ആ നായക്കുട്ടിയെ അറിയാത്തതായി ഉണ്ടാവില്ല. മനുഷ്യന്റെ ബഹിരാകാശ യാത്രയ്ക്ക് മുന്നോടിയായി ബഹിരാകാശത്തേക്ക് പറന്ന ആദ്യ ജീവൻ. ലൈക്കാ എന്ന ആ നായ കുട്ടിയെ കുറിച്ച് നിങ്ങൾക്ക് അറിയാമോ.
അന്ന് അവളുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരുന്നു ശ്വാസോച്ഛ്വാസം കൂടി വന്നു അല്പം മാത്രം ഇടമുള്ള ഇരുമ്പ് പേടകത്തിനുള്ളിൽ പേടിച്ചരണ്ട നിലയിലായിരുന്നു ആ പട്ടിയപ്പോൾ കൃത്യമായി പറഞ്ഞാൽ മോസ്കോയിലെ തെരുവിൽ നിന്ന് 2000 മയിൽ ഉയരത്തിൽ ബഹിരാകാശത്ത്. കുദ്രിയാവ്ക എന്നാണ് റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ അവളെ സ്നേഹത്തോടെ വിളിച്ചത്.
അവളെ നമ്മൾ അറിയുന്നത് ലൈക്ക എന്ന പേരിലാണ്. ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയ ആദ്യ ജീവിയാണ് ഇവൾ. സംഭവം ബഹുലമായിരുന്നു അവളുടെ ബഹിരാകാശ യാത്ര. ബഹിരാകാശത്തുനിന്നും പേടകങ്ങളെ മടക്കി കൊണ്ടുവരാനുള്ള യാതൊരുവിധ സാങ്കേതികവിദ്യകളും വികസിപ്പിക്കാത്ത കാലത്താണ് അവളെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. അവൾക്കു മുൻപിൽ മരണം മാത്രമായിരുന്നു വിധി. അതറിഞ്ഞു കൊണ്ട് തന്നെയാണ് ലൈകയെ ഇതിനുവേണ്ടി തിരഞ്ഞെടുത്തതും ബഹിരാകാശത്തേക്ക് അയച്ചതും.
1957 നവംബർ മൂന്നിനാണ് പിൻകാലത്ത് വരുന്ന ബഹിരാകാശ ഗവേഷകർക്ക് വഴികാട്ടാനായി മടക്കമില്ലാത്ത യാത്രയിലേക്ക് ലൈക്ക യാത്രയായത്.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഖസാക്കിസ്ഥാനിലെ ബേക്കന്നൂർ ബഹിരാകാശ നിലയത്തിൽ നിന്ന് സ്ഫുടിനിക്ക് രണ്ട് എന്ന പേടകത്തിലായിരുന്നു അവൾ യാത്ര ചെയ്തത്. അവൾക്കൊഴികെ ബാക്കിയെല്ലാവർക്കും അറിയാമായിരുന്നു അവൾക്ക് ഇനി ഒരു മടക്കമില്ലെന്ന്. യാത്രയ്ക്കായി ലൈക്കയെ തിരഞ്ഞെടുത്തവർ പോലും 9 ദിവസത്തിന് അപ്പുറത്തേക്ക് അവൾ അതിജീവിക്കുമെന്ന് പ്രതീക്ഷിച്ചതുമില്ല എന്നാൽ അതിനു മുൻപേ അവൾ ജീവൻ വെടിഞ്ഞു. മറ്റൊരർത്ഥത്തിൽ പറയുകയാണെങ്കിൽ ശീതസമരകാലത്ത് കത്തിനിന്ന് അമേരിക്ക സോ മീറ്റ് യൂണിയൻ മത്സരത്തിന്റെ ഇര കൂടിയായിരുന്നു ലൈക്ക എന്ന ആ പട്ടി.
ശാസ്ത്ര ഗവേഷണത്തിൽ അമേരിക്കയ്ക്ക് മുന്നിലെത്താനുള്ള സോവിയറ്റ് യൂണിയന്റെ മത്സരത്തിലെ രക്തസാക്ഷി. സ്ഫുടന കൊന്നിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരു പട്ടി ജീവനോടെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുക എന്നതായിരുന്നു സോവിയറ്റ് യൂണിയൻ ആദ്യം ലക്ഷ്യമിട്ടത് അതുവഴി അമേരിക്കയെ കാതങ്ങൾ പിന്നിലാക്കാം എന്നും സോവിയറ്റ് യൂണിയന്റെ അധികാരികൾ കണക്കുകൂട്ടി. ഇതിനു പിന്നാലെയാണ് ഒരു പട്ടിക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഭാഗം ഉൾപ്പെടുന്ന പേടകം എൻജിനീയർമാർ നിർമ്മിക്കുന്നത്. ആറുമടങ്ങ് ഭാരം ഉണ്ടായിരുന്നു പുഡിനിക് രണ്ടിന്.സ്ഫുടിനിക് ഒന്നിന്റെ വിജയകരമായ വിക്ഷേപണത്തിനുശേഷം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് സോവിയറ്റ് ശാസ്ത്രജ്ഞന്മാർ യുദ്ധകാല അടിസ്ഥാനത്തിൽ സ്പുടിനിക് രണ്ടു തയ്യാറാക്കിയത്. ബഹിരാകാശത്ത് എത്തി ഏഴു ദിവസത്തിനുശേഷം ഓക്സിജന്റെ അഭാവം മൂലം പട്ടി മരിക്കും എന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടിയത് അയക്കാൻ തീരുമാനിച്ചതോടെ ഒന്നിനെ കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം മോസ്കോയിൽ തെരുവ് പട്ടികൾക്കിടയിലാണ് ഇതിനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്. പട്ടിണിയെ അതിജീവിക്കാനുള്ള കഴിവും പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശേഷിയും ഉള്ളതിനാൽ ആണ് തെരുവുപട്ടികളെ തന്നെ ഇതിനുവേണ്ടി തിരഞ്ഞെടുത്തത്.തെരുവിൽ നിന്ന് ഭാരം കുറഞ്ഞ ഒരു പെൺപട്ടിയെ കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ആൺ നായ്ക്കളെ അപേക്ഷിച്ചു മൂത്രവിസർജ്യത്തിനായി കാലുകൾ പൊക്കേണ്ട എന്നതുകൊണ്ടുതന്നെ താരതമ്യേന ഇവയ്ക്ക് കുറവ് സ്ഥലം മാത്രമേ ആവശ്യമുള്ളൂ എന്ന കാരണത്താലാണ് പെൺ നായയെ ഇതിനുവേണ്ടി തിരഞ്ഞെടുത്തത്.

അനുസരണയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവുമായിരുന്നു പട്ടിയെ തിരഞ്ഞെടുക്കുന്നതിൽ പ്രാഥമികമായി പരിഗണിച്ചത് തുടക്കത്തിൽ അഞ്ചു പട്ടികളെ തിരഞ്ഞെടുത്തു .ഇവരെ മർദ്ധ ക്രമീകരണം നടത്തിയ ചെറിയ പേടകത്തിൽ ആഴ്ചകളോളം നിരീക്ഷിച്ചു. ഇരുട്ടിലും ഉയർന്ന ശബ്ദത്തിലും മർദ്ദം മാറുന്നത് അനുസരിച്ചും അവയുടെ മാറ്റങ്ങൾ ഡോക്ടർമാർ കൃത്യമായി പഠിച്ചു. അവയുടെ അര ഭാഗത്ത് വിസർജന സംവിധാനം ഘടിപ്പിക്കുകയും അവ നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ ഇതുമായി പൊരുത്തപ്പെടാൻ ചില പട്ടികൾക്ക് സാധിക്കാതെ വന്നപ്പോൾ ചിലർ മാത്രമാണ് അതുമായി ഇണങ്ങിയത്.
ഒടുവിൽ ബഹിരാകാശ യാത്രയ്ക്കായി നറുക്ക് വീണത് കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു പെൺ നായിക്കായിരുന്നു. മൂന്നു വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന അവൾക്ക് അഞ്ച് കിലോ ആയിരുന്നു തൂക്കം. റഷ്യൻ ശാസ്ത്രജ്ഞർ അവളെ കുദ്രിയാവ്ക എന്നാണ് സ്നേഹത്തോടെ വിളിച്ചത്. ആർക്കും ഇഷ്ടം തോന്നാവുന്ന പ്രകൃതവും രസകരമായ ഭാവപ്രകടനങ്ങളും ശാന്ത സ്വഭാവവും അവളെ മറ്റു നാലു പട്ടികളിൽ നിന്നും വ്യത്യസ്തയാക്കി.റഷ്യൻ റേഡിയോയിലൂടെ അവളെ പൊതുജനത്തിന് പരിചയപ്പെടുത്തുമ്പോൾ അവർ അവൾക്കൊരു പുതിയ പേര് നൽകി അതാണ് ലൈക്ക. എല്ലാക്കാലത്തും ചരിത്രം ഓർമിക്കുന്ന ഒരു പേര് അതാണ് അവർ ലക്ഷ്യമിട്ടത് അമേരിക്കൻ മാധ്യമങ്ങൾ അവളെ മുട്നിക് എന്നാണ് വിളിച്ചത്. അവളുടെ ഇനം ഏതാണെന്ന് കാര്യത്തിൽ ഇന്നും വ്യക്തതയില്ലെങ്കിലും ഹസ്കിയുടെ സങ്കരയിനമാണ് ഇവൾ എന്നാണ് കരുതപ്പെടുന്നത്.

യാത്രയ്ക്ക് മൂന്ന് ദിവസം മുൻപ് പ്രത്യേകം രൂപകൽപ്പന ചെയ്ത പേടകത്തിലേക്ക് ലൈക്കയെ മാറ്റുന്നു. അവിടെ അവൾക്ക് പരിമിതമായ ചലനങ്ങൾ മാത്രമാണ് അനുവദിച്ചത്. ശരീരം വൃത്തിയാക്കി കൈകളിൽ സെൻസറും ശരീരത്തിൽ വിസർജന സംവിധാനവും ഘടിപ്പിച്ച് സ്പേസ്യൂട്ടും ധരിച്ച് ലോഹനിർമ്മിതമായ ആ വാഹനത്തിൽ അവളിരുന്നു. നവംബർ മൂന്നിന് രാവിലെ മോസ്കോ സമയം അഞ്ചരയ്ക്ക് അവളെയും കൊണ്ടുള്ള വാഹനം ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു.വിക്ഷേപണസമയത്തെ അതിഭീകരമായ ശബ്ദവും ഉയർന്ന മർദ്ദവും അവളെ കുറച്ചൊന്നുമല്ല ഭീതിപ്പെടുത്തിയത്. ഭയം രസിച്ചതോടെ അവളുടെ ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും ഉയർന്നു റഷ്യയുടെ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ യാത്രാ സമയത്ത് ലൈക്കയുടെ ശ്വസനഗതിയുടെ പ്രിന്റുകൾ ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു. 103 മിനിറ്റുകൾ കൊണ്ട് ഭൂമിയെ വലം ജീവനോടെ ഭ്രമണപഥത്തിൽ എത്തി ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുന്ന ആദ്യ ജീവി എന്ന ഒരിക്കലും തകർക്കപ്പെടാത്ത ചരിത്രവും അവൾ തന്റെ പേരിൽ എഴുതി ചേർത്തു. നിർഭാഗ്യവശാൽ ഹീറ്റ് ഷീൽഡ് തകരാറിലായതോടെ ഇത് ക്യാപ്സ്യൂളിലെ താപനില ഉയരാൻ കാരണമാക്കി. ഇത് ലൈക്ക് വല്ലാതെ ബാധിച്ചു ഉച്ചയോടെ അവൾ മരിച്ചു എന്നാണ് ഒലൈഗ് ഗാസെങ്കോ വെളിപ്പെടുത്തിയത്. നാലാമത്തെ ഓർബിറ്റിനുശേഷം ക്യാപ്സൂളിനുള്ളിലെ താപനില 90 ഡിഗ്രിയായി ഉയർന്നു. അതിനുശേഷം അവൾ ഒന്നോ രണ്ടോ ഭ്രമണപഥത്തിനപ്പുറത്തേക്ക് എത്തി എന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ യാത്രക്കാരി ജീവനോടെ ഇല്ലാതിരുന്നിട്ടും സ്ഫുടക്ക് 2 അതിന്റെ യാത്ര അഞ്ച് മാസക്കാലം തുടർന്നു. 9 ദിവസങ്ങളോളം ലൈക് ജീവനോടെ ഉണ്ടായിരുന്നു എന്ന് കെട്ടുകഥ പ്രചരിപ്പിക്കുകയാണ് അന്ന് സോവിയറ്റ് യൂണിയൻ ചെയ്തത്. നവംബർ 12 വരെ ലൈക്ക ജീവനോടെ ഉണ്ടായിരുന്നു എന്ന് അന്ന് സോവിയറ്റ് റേഡിയോകൾ വാർത്ത നൽകി. അവൾ അതിജീവിച്ചു എന്നാണ് അക്കാലത്ത് ന്യൂയോർക്ക് ടൈംസ് പോലും റിപ്പോർട്ട് ചെയ്തത് എന്നാൽ ഇതെല്ലാം അവർക്ക് പിന്നീട് തിരുത്തി പറയേണ്ടി വന്നു.
