മലപ്പുറം: മലപ്പുറം ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘം 40ാം വാര്‍ഷിക പൊതുയോഗം നടത്തി. അംഗങ്ങള്‍ക്ക് 10% ഡിവിഡന്റ് പ്രഖ്യാപിച്ചു. യോഗത്തില്‍ സംഘം പ്രസിഡന്റ് പി.പി. ജയന്‍ദാസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി. സജിത് സ്വാഗതവും ഡയറക്ടര്‍ സബിദ എം. അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘത്തിന്റെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി കെ. സുരേഷ് കുമാര്‍ അവതരിപ്പിച്ചു.
സംഘത്തിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട ആദ്യകാല പ്രവര്‍ത്തകര്‍, മുന്‍ ഭരണസമിതി അംഗങ്ങള്‍, മുന്‍ ജീവനക്കാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡയറക്ടര്‍ രാജീവ് ഇ. യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.
