കുട്ടി കര്‍ഷകനായ അക്ഷയ് – യെ ആദരിച്ചു

കാഞ്ഞങ്ങാട്: പഠനത്തോടൊപ്പം അലങ്കാര മത്സ്യകൃഷിയിലൂടെ ജീവിത മാര്‍ഗം കണ്ടെത്തിയ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് കര്‍ഷക ദിനത്തില്‍ ആദരം.

സ്‌കൂളിലെ രണ്ടാം വര്‍ഷ വി എച്ച് എസ് ഇ വിദ്യാര്‍ത്ഥിയും എന്‍ എസ് എസ് വോളന്റിയറുമായ അക്ഷയ് കെ ആണ് ആറ് വര്‍ഷത്തോളമായി അലങ്കാര മത്സ്യകൃഷി നടത്തുന്നത്. ചെറിയ വരുമാനം ലക്ഷ്യമിട്ട് തുടങ്ങിയ ഈ സംരംഭം ഇന്ന് അക്ഷയ്യുടെ കുടുംബത്തിന്റെ പ്രധാന ജീവിത മാര്‍ഗ്ഗമായി മാറി. കല്ലൂരാവി പട്ടാക്കല്‍ മാട്ടുമ്മല്‍ പ്രകാശിന്റെയും ബിന്ദുവിന്റെയും മകനാണ് അക്ഷയ്.

വിവിധ ബ്രീഡുകളിലുള്ള നൂറുകണക്കിന് അലങ്കാര മത്സ്യങ്ങളാണ് അക്ഷയ് യുടെ കൃഷിയിലുള്ളത്. സ്‌കൂള്‍ പഠനത്തിനൊപ്പം തന്നെ മത്സ്യങ്ങളുടെ പരിപാലനവും ബ്രീഡിംഗും അക്ഷയ് സ്വയം നിര്‍വഹിക്കുന്നു. യുവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷക ദിനത്തില്‍ കാഞ്ഞങ്ങാട് കൃഷി ഓഫീസര്‍ രമേഷ് കുമാര്‍ അക്ഷയ് യെ ഉപഹാരം നല്‍കി ആദരിച്ചു.

പഠനവും കൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന അക്ഷയ് യുടെ മാതൃക മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമായി എന്ന് നഗരസഭ വാര്‍ഡ് കൗണ്‍സിലറും പി റ്റി എ പ്രസിഡന്റുമായ എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍, ഹെഡ്മാസ്റ്റര്‍ ഗിരീശന്‍ എം , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, കരിയര്‍ മാസ്റ്റര്‍ പി സമീര്‍ സിദ്ദീഖി , ദിലീപ് കുമാര്‍ , പ്രജീഷ് സി എം , സുബിതാശ്വതി തുടങ്ങിയവര്‍ അക്ഷയ് യെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *