ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്കു സീത അക്ബര്‍ എന്നു പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പേരിട്ടതു ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. നായയ്ക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നു കോടതി ചോദിച്ചു. സിംഹത്തിന് ടഗോര്‍ എന്നോ സ്വാമി വിവേകാനന്ദന് എന്നോ പേരിടുമോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നമ്മുടെ സംസ്ഥാനം പലതരത്തിലുളള വിവാദങ്ങള്‍ നേരിടുകയാണ്. അധ്യാപക നിയമനം എടുക്കുക വിവാദങ്ങള്‍ ഒഴിവാക്കുക. രണ്ടു സിംഹങ്ങള്‍ക്ക് മറ്റെന്തെങ്കിലും പേര് നല്ക്കു എന്നും കോടതി പറഞ്ഞു. ബംഗാളിനു വേണ്ടി ഹാജരായ എഎജിയോട് താങ്കളുടെ വളര്‍ത്തുനായക്ക് ഇത്തരതില്‍ ഒരു പേരിടുമോ എന്നു കോടതി ചോദിച്ചു. അങ്ങനെയിട്ടാല്‍ അടുത്ത ദിവസം മാധ്യമങ്ങളില്‍ അതു വാര്‍ത്തയാകുമെന്നും കോടതി പറഞ്ഞു.
