ആലപ്പുഴയിൽ 13 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ആത്മഹത്യപ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. നിസ്സാര കാര്യത്തിന് ചില അധ്യാപകർ ശാരീരികമായി മാനസികമായും ഉപദ്രവിച്ചതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ സ്കൂൾ അധികൃതർ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.
കടുത്ത മനോവിഷമത്തിലായിരുന്നു പ്രജിത്ത് വീട്ടിലേക്ക് എത്തിയതെന്ന് സഹപാഠികൾ പറയുന്നു. മൂത്ത സഹോദരൻ പ്രണവ് സ്കൂളിൽ നിന്ന് വന്നപ്പോൾ പ്രജിത്ത് സ്കൂൾ യൂണിഫോമിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്.കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു പ്രജിത്ത്. മനോജ് മീര ദമ്പതികളുടെ മകൻ പ്രജിത്തിനെ കഴിഞ്ഞ 15നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
