ലയണ്‍സ് ക്ലബ് ഓഫ് മലപ്പുറത്തിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു


മലപ്പുറം : ലയണ്‍സ് ക്ലബ് ഓഫ് മലപ്പുറത്തിന്റെ 2026-27 ലയണിസ്റ്റിക് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

ലയണ്‍ പ്രവീണ്‍ കേളിക്കോടന്‍ പ്രസിഡന്റായും, ലയണ്‍ വിനീഷ് മേനോന്‍ സെക്രട്ടറിയായും, ലയണ്‍ അഭിഷ് കുമാര്‍ ട്രഷററായും സ്ഥാനമേറ്റു. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318D1ന്റെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ. കൊച്ചുസ് മണി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ക്ക് സ്ഥാനാരോഹണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സമൂഹസേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *