മീഡിയ വണ്‍ ചാനല്‍ വിലക്ക് ; ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

മീഡിയവണ്‍ ചാനലിന്റെ വിലക്ക് തുടരും. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചതിനാല്‍ ചാനലിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഡിവിഷന്‍ബെഞ്ച് വിധിപറയല്‍ മാറ്റുകയായിരുന്നു.
ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും കേരള പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ അപ്പീല്‍ ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.
2021 സെപ്റ്റംബര്‍ 29വരെയാണ് ചാനലിന് സംപ്രേഷണ ലൈസന്‍സ് ഉണ്ടായിരുന്നത്. പുതുക്കാനായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കാതിരിക്കാനുള്ള കാരണം ആവശ്യപ്പെട്ട് 2022 ജനുവരി അഞ്ചിന് കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രാലയത്തിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു. ജനുവരി 19ന് മാധ്യമം ബ്രോഡ്കാസ്റ്റിങ്‌നു ലിമിറ്റഡ് മന്ത്രാലയത്തിന് നോട്ടീസില്‍ മറുപടിയും നല്‍കി. തുടര്‍ന്ന് മുന്നറിയിപ്പ് ഒന്നും തന്നെ ഇല്ലാതെ ജനുവരി 31ന് ചാനലിനെ സംപ്രേഷണാവകാശം റദ്ദാക്കി മന്ത്രാലയത്തിന്റെ ഉത്തരവിരുകയായിരുന്നു. ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കേന്ദ്ര ഉത്തരവ് തടഞ്ഞു കോടതി ഇടക്കാല ഉത്തരവിറക്കുകയും ചെയ്തു. ഫെബ്രുവരി രണ്ടാം തീയതി മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനും ചാനല്‍ ജീവനക്കാരും കൂടി കോടതിയില്‍ വിവിധ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ഫെബ്രുവരി എട്ടിന് ഹര്‍ജികള്‍ തള്ളി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയും വന്നു. മീഡിയവണ്‍ ചാനലിലെ സംപ്രേഷണ അനുമതി റദ്ദാക്കുകയും അംഗീകൃത ചാനലുകളുടെ പട്ടികയില്‍നിന്ന് മീഡിയവണ്ണിനെ ഒഴിവാക്കുകയും ചെയ്ത് ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റ് എന്‍.നഗരേഷ് ശരിവയ്ക്കുകയായിരുന്നു. അതിനുശേഷമാണ് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ചാനല്‍ ജീവനക്കാരും കെ.യു. ഡബ്ല്യൂ. ജെയും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ചാനല്‍ സംപ്രേഷണം സംബന്ധിച്ച് ഇനി സുപ്രീം കോടതിയെ സമീപിക്കുകയാണ് മീഡിയവണ്ണിന് മുന്നിലെ വഴി.

Leave a Reply

Your email address will not be published. Required fields are marked *