എന്‍ സി പി (ശരത്പവാര്‍) ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍


മലപ്പുറം : എന്‍ സി പി (ശരത് പവാര്‍ ) മലപ്പുറം ജില്ല കണ്‍വെന്‍ഷനും സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റ അഡ്വ. പി എം സുരേഷ് ബാബുവിന് സീകരണവും നല്‍കി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പി സി. ചാക്കോ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഹംസ പാലൂര്‍ അധ്യക്ഷത വഹിച്ചു.

ദേശീയ നേതൃത്വത്തെ അംഗീകരിക്കാതെ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയവര്‍ പാര്‍ട്ടിയുടെ പേരും പാതാകയും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയിലും സംസ്ഥാനത്ത് എല്‍ ഡി എഫ് മുന്നണിയുടെ ഘടക കക്ഷിയുമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും പി സി ചാക്കോ പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി വി അജ്മല്‍ , വി ജി. രവീന്ദ്രന്‍,പി പി രാമകൃഷ്ണന്‍ ,കെ ടി. മുജീബ്, പി അഡ്വ. മോഹന്‍ദാസ്, ശപാറപ്പുറത്ത് കുഞ്ഞുട്ടി, ടി പി. വിജയന്‍, സി പി. വാപ്പുട്ടി, കെ വി ദാസ്, കെ. മധുസൂദനന്‍, മുഹമ്മദ് പുലിയോടന്‍ ഷെബിന്‍ തൂത, മുഹമ്മദലി ശിഹാബ് എടച്ചലം കാദര്‍, മരക്കാരുട്ടി ,ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *