രജനീകാന്ത് രാഷ്ട്രീയത്തിൽ വന്നത് എന്തിന്

രജനികാന്തിനെ അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. നടൻ മാത്രമല്ല പൊളിറ്റിക്സിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് രജനീകാന്തിന്റേത്. തമിഴിന്റെ സ്റ്റൈൽ മന്നൻ.
കോടിക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. തന്റെ അഭിനയം കൊണ്ടും വ്യത്യസ്തത നിറഞ്ഞ സ്വഭാവം കൊണ്ടും രജനികാന്ത് ഏവരിൽ നിന്നും വേറിട്ട് നിൽക്കുന്നു. എന്തിനായിരുന്നു രജനികാന്ത് രാഷ്ട്രീയത്തിൽ വന്നത്. ഡിസംബർ 12 ന് രജനികാന്തിന്റെ പിറന്നാൾ. അതേസമയം തന്നെ രജനി മക്കൾ മൻഡ്രം എന്ന രാഷ്ട്രീയപാർട്ടിക്ക് അഞ്ചുവയസ്സു തികയുന്നു.
തമിഴിന്റെ സൂപ്പർസ്റ്റാർ രജനികാന്തന്റെ ഓരോ സിനിമകളും റിലീസ് ആകാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. തമിഴകത്ത് എംജിആർ എങ്ങനെയാണോ അതുപോലെ ആവേശമാണ് ജനങ്ങൾക്ക് രജനീകാന്ത്. അനീതിക്കെതിരെ പോരടിക്കുന്ന രജനി കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് വലിയ ആവേശമായിരുന്നു. താര ജാഡകൾ പ്രകടിപ്പിക്കാത്ത അദ്ദേഹത്തിന്റെ സ്വഭാവം ആരാധകരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കി. തിരശ്ശീലയ്ക്ക് പിന്നിൽ രജനീകാന്ത് ഒരു സാധാരണ വ്യക്തിയായി ജീവിച്ചു.
ശിവാജി റാവു ഗെയ്ക്വാദ് എന്ന സാധാരണക്കാരനിൽ നിന്ന് രജനീകാന്ത് എന്ന വിസ്മയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. സിനിമയിൽ എത്താൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികളെയും വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ കഥ.
രജനികാന്തിന്റെ സിനിമകൾക്കായുള്ള കാത്തിരിപ്പ് പോലെ അവരെ ആവേശത്തിലും ആകാംക്ഷയിലും ആഴ്ത്തി ഒന്നായിരുന്നു രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം. 2017-21 കാലഘട്ടത്തിൽ രജനി മക്കൾ മൻഡ്രം (RMM) പാർട്ടി തിരഞ്ഞെടുപ്പിലേക്ക് വരുമെന്ന് ആരാധകർ കരുതി എന്നാൽ അതുണ്ടായില്ല എന്ന് മാത്രമല്ല തന്റെ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് രജനീകാന്ത് പ്രഖ്യാപിച്ചു.


2017 ഡിസംബർ 31ന് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് മുതൽ ആരാധകർ വളരെ ആവേശത്തിലായിരുന്നു എംജിആറിനെ പോലെ രജനികാന്ത് രാഷ്ട്രീയത്തിൽ വ്യക്തമായ സ്വാധീനം സൃഷ്ടിക്കുമെന്ന് അവർ കരുതി ‘ആത്മിക അരസിയൽ’ ആയിരിക്കും തന്റേതെന്ന് ആയിരുന്നു രചനയുടെ പ്രഖ്യാപനം രാഷ്ട്രീയത്തിൽ ആത്മീയത എന്നത് എന്ത് പരിപ്പാണെന്ന് രജനി ആരാധകർക്ക് തന്നെ മനസ്സിലായില്ല. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ തുടർന്നുള്ള പ്രസ്താവനകളെല്ലാം അവ്യക്തത നിറഞ്ഞതും രാഷ്ട്രീയ ലക്ഷത്തിന്റെ കുറവുള്ളതും ആയിരുന്നു. മിക്കവരും മനസ്സിലാക്കിയത് രജനിക്ക് ബിജെപിയോടുള്ള ചായ്‌വ് മറ്റൊരുതരത്തിൽ അദ്ദേഹം പ്രകടിപ്പിക്കുകയാണ് എന്നാണ്. എന്തായാലും ദ്രാവിഡ രാഷ്ട്രീയത്തെ തനിക്ക് ഇത്തരത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല എന്ന ജനങ്ങളെ വളരെ പെട്ടെന്ന് തന്നെ ബോധ്യപ്പെടുത്തി. രജനീകാന്ത് നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ ജനങ്ങളിൽ ഒരു വിശ്വസ്യത വളർത്തിയിരുന്നു.

1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ കോൺഗ്രസ് സഖ്യത്തിന് വിജയം ഒരുക്കിയത് രജനീകാന്തിന്റെ ഇടപെടൽ ആയിരുന്നു 1998ലെ ലോകസഭാ തിരഞ്ഞെടുപ്പിലും അത് ആവർത്തിച്ചു 2002ൽ കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് രജനീകാന്ത് ഉപവാസ സമരം നടത്തിയിരുന്നു. നദീബന്ധന പദ്ധതിക്ക് ഒരുകോടി രൂപ നൽകാൻ തയ്യാറാണെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കുകയും ചെയ്തു. ബാജ്പേയിയെ കണ്ട് പദ്ധതിക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. 2004 ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു എന്നാൽ ഒരു മുന്നണിയുമായും സഹകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2017 രജനീകാന്ത് ബിജെപിയിൽ ചേരും എന്ന അഭിമുഖങ്ങൾ ശക്തമായ സമയത്താണ് അദ്ദേഹം രാഷ്ട്രീയപാർട്ടി രൂപീകരിച്ചത് എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാനാണ് തലൈവർ ഇപ്പോൾ തീരുമാനിക്കുന്നത് . രജനീകാന്തിന്റെ കളം രാഷ്ട്രീയമല്ല അത് സിനിമയാണ് ആവശ്യമുള്ള സമയങ്ങളിൽ എല്ലാം അദ്ദേഹം തന്റെ ഇടപെടലുകൾ രാഷ്ട്രീയത്തിൽ നടത്തിയിട്ടുണ്ട്. അതുമാത്രമാണ് ഇനിയും മുന്നോട്ട് ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *