ദൈവത്തിന്റെ സ്വന്തം നാടെന്നു നമ്മള് വിശേഷിപ്പിച്ചിരുന്ന ഈ കേരളം ഇപ്പോള്‍ തെരുവ് നായകളുടെ സ്വന്തം നാടെന്നു വിളിക്കേണ്ട ഗതികേടിലാണ് .
കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശിയായ നിഹാല്‍ നൗഷാദ് എന്ന ഓട്ടിസബാധിതനായ പതിനൊന്ന് വയസ്സുകാരനെ തെരുവ് നായകള്‍ കൂട്ടം ചേര്‍ന്ന് കടിച്ചു കൊന്നിട്ട് നാളുകള്‍ ഏറെയായിട്ടില്ല.
കേരളത്തിന്റെ തീരാ വേദനയായി നിഹാല്‍ എന്ന കുരുന്ന് മാറുമ്പോഴും തെരുവ് നായകള്‍ കൈയ്യടക്കുന്ന കേരളത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വരുകയാണ്കൊച്ചു കുട്ടികള്‍ക്ക് ധൈര്യത്തോടെ വീടിന്റെ മുറ്റത്ത് പോലും നില്ക്കാന് കഴിയാത്ത സാഹചര്യമാണ് ഇന്ന് നമ്മുടെ കേരളത്തിലുള്ളത്.
കൊച്ചു കുട്ടികള്‍ക്ക് മാത്രമല്ല കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു യുവാവിനെ തെരുവ് നായ ഓടിച്ചതിന്റെ ദൃശ്യങ്ങളും നമ്മളില്‍ പലരും കണ്ടതാണ്എത്രയൊക്കെ സുരക്ഷാ സംവിധാനങ്ങളുടെ നടുവിലാണ് നമ്മള് ജീവിക്കുന്നതെന്നു പറയുമ്പോഴും തെരുവ് നായകളെ ഭയപ്പെടേണ്ട സാഹചര്യമാണ് നമുക്ക് ഉള്ളത്സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സാധിക്കാതെ , സമാധാനത്തോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാതെ, കേരളം തെരുവ് നായകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്മൃഗ സ്നേഹം നല്ലതാകുമ്പോഴും ചില മൃഗ സ്നേഹങ്ങള്‍ മനുഷ്യരുടെ തന്നെ ജീവന് ആപത്തായി മാറുന്നുണ്ട്.
വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നിഹാലിനെ രാത്രിയില്‍ കണ്ടെത്തിയത് തലയിലും അരയ്ക്ക് കീഴേയും മാംസങ്ങള്‍ നഷ്ട്ടപ്പെട്ട നിലയിലാണ്…
ചോരയൊലിച്ചു സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ പറമ്പില്‍
തെരുവു നായകള്‍ കടിച്ചു കൊന്ന നിലയിലായിരുന്നു ഓട്ടിസം ബാധിതനായ പതിനൊന്നുവയസ്സ്കാരന്.ധര്‍മ്മടത്തെ ജെയ്സി സെപ്ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ നിഹാലിന് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല…അതു കൊണ്ട് തന്നെ തെരുവനായകള്‍ കടിച്ചു കീറുമ്പോള്‍ നിഹാലിന് ഉറക്കെ കരഞ്ഞു നിലവിളിക്കാന്‍ കഴിഞ്ഞിരുന്നില്ലആരാണ് ഈ കുട്ടികള്‍ക്ക് പൊതു ഇടത്തില്‍ സുരക്ഷ ഒരുക്കുക എന്ന ചോദ്യം നിലവില്‍ വളരെ പ്രസക്തമാണ്തെരുവ് നായകളാല്‍ കൊല്ലപ്പെടേണ്ടവരല്ല നമ്മുടെ കുട്ടികള്‍.നിരവധി പേരാണ് കണ്ണൂരില്‍ തെരുവ് നായകളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.ഇങ്ങനെ പോവുകയാണെങ്കില്‍ കേരളം മുഴുവനും തെരുവ് നായകള്‍ കൈയ്യടക്കുമെന്നതില് യാതൊരു സംശയവും ഇല്ല
