മലപ്പുറം: ബിജെപി ഒബിസി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാത ഉദ്ഘാടനം ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ ദേവീദാസനില്‍ നിന്നും തട്ടാന്‍ സമുദായ സൊസൈറ്റിയുടെ സംസ്ഥാന അംഗം വിജയകുമാറിന് അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു.
തൃപ്രങ്ങോട് മംഗലത്ത് വച്ച് നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സമിതി അംഗം മനോജ് പറശ്ശേരി ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പത്മകുമാര്‍ അമ്പാളി. ശശി പരാരംഭത്തില്‍ ജില്ലാ ട്രഷറര്‍ വി വി സഹദേവന്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് അജേഷ് അമ്പാട്ട് ജനറല്‍ സെക്രട്ടറി ബാബു ചാണയില്‍ ഇ വി വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു
