അദാനി കൃത്രിമ കണക്ക് കാണിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. കൽക്കരിയുടെ വില ഇരട്ടിയായി കാണിച്ച് കോടികൾ തട്ടിയെടുത്തു എന്നാണ് ആരോപണം.
ഇൻഡോനേഷനിൽ നിന്നാണ് ഇപ്പോൾ കൽക്കരികൾ വാങ്ങുന്നത് അതിനെയാണ് ഇരട്ടി വിലയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നത്. ഇതിനെല്ലാം കൂട്ടുനിൽക്കുകയാണ് സർക്കാർ എന്നും രാഹുൽഗാന്ധി ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിക്ക് കൂട്ടുനിൽക്കുകയാണ് അദ്ദേഹത്തിന് എതിരെ ഒരു അന്വേഷണവും നടത്തുന്നില്ല എന്നുമാണ് വിവാദങ്ങൾ ഉയരുന്നത്. ഇതിന്റെ ഭാഗമായി
വൈദ്യുതി ചാർജ് വർദ്ധനയായി ഇനി അധിക നികുതി ഭാരം ജനങ്ങളിലേക്ക് എത്തും.അദാനി ഗ്രൂപ്പ് കൽക്കരി ഇറക്കുമതിയിൽ കാണിക്കുന്ന അമിത നിരക്ക് മൂലമാണ് വെെദ്യുതി ബില്ലുകൾ വർധിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയണം.
സാധാരണക്കാരുടെ പോക്കറ്റിൽ നിന്നും 32000 കോടിയാണ് തട്ടിയെടുത്തിരിക്കുന്നത്.ഒരു സ്വിച്ചിന്റെ ബട്ടൺ അമർത്തുമ്പോൾ അദാനിയുടെ പോക്കറ്റിൽ പണം ലഭിക്കുന്നു. വിവിധ രാജ്യങ്ങൾ അന്വേഷണം നടക്കുന്നു. അതേസമയം, ഇന്ത്യയിൽ ഒന്നും സംഭവിക്കുന്നില്ല, രാഹുൽ കൂട്ടിച്ചേർത്തു.
