യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍ എസ് എസ് യൂണിറ്റും തൃശൂര്‍ ഹെയര്‍ ബാങ്കുമായി സഹകരിച്ച് കാന്‍സര്‍ രോഗികളുടെ വിഗ് നിര്‍മാണത്തിനായി തലമുടി ദാനം ചെയ്തു. അമ്പതോളം പേര് അന്താരാഷ്ട്ര വിമന്‍സ് ഡേയില്‍ നടന്ന ‘പ്രതീക്ഷ’ എന്ന ഏകദിന ക്യാമ്പില്‍ വെച്ചാണ് തലമുടി ദാനം ചെയ്തത്. അതില്‍ രണ്ടുപേര്‍ ആണുങ്ങളാണ്.
യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ കൂടാതെ ഗവണ്മെന്റ് കോളേജ് കാര്യവട്ടം, എ ജെ കോളേജ് തോന്നക്കല്‍, ഗവ ലോ കോളേജ് തിരുവനന്തപുരം, കാര്യവട്ടം ക്യാമ്പസ് ഡിപ്പാര്‍ട്മെന്റ് എന്നിവിടങ്ങളിലുള്ള വിദ്യാര്‍ഥികളും പങ്കെടുത്തു.
പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ഡോ.ബിഷരത് ബീവി, പ്രോഗ്രാം ഓഫീസര്‍മാരായ അസിസ്റ്റന്റ് പ്രൊഫസര്‍ മനു വി കുമാര്‍,അസിസ്റ്റന്റ് പ്രൊഫസര്ശ്രുതി ജി എസ്, സ്റ്റുഡന്റസ് കോര്‍ഡിനേറ്റര്‍മാരായ പ്രണവ്, സാന്ദ്ര, വൈഷ്ണവി, എല്‍മ, ഗോവിന്ദ്, നിധിന് എന്നിവര്‍ ‘പ്രതീക്ഷ’ ക്യാമ്പിന് നേതൃത്വം നല്കി.

സിനിമ, സീരിയല്‍ ആര്‍ട്ടിസ്റ് രോഹിണി ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍, രജനി ചമയം, ആശ എന്നിവര്‍ ആയിരുന്നു തലമുടി മുറിച്ചത്. കോളേജ് ഡീന്‍ പ്രൊഫസര്‍ സൈന, വിവിധ ഡിപ്പാര്‍ട്മെന്റ് ഹെഡ് പ്രൊഫസര്‍മാരായ ദിവ്യ, ഇന്ദുശാലിനി, സംഗീത എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കി.

