തിരുവനന്തപുരം : കര്‍ണ്ണാടക സംഗീത രാഗം പരിചയം ഇതര സംഗീത ശാഖകളിലൂടെ എന്നത് ലക്ഷ്യമാക്കി ‘ശ്രീരാഗം’എന്ന പ്രതിമാസ പരിപാടി ഭാരത് ഭവനില്‍, പത്മശ്രീ ഡോ. കെ. ഓമനക്കുട്ടി അമ്മയുടെ നേതൃത്വത്തില്‍ നടന്നു.
സാംസ്കാരിക വകുപ്പ്, ഭാരത് ഭവന്, ഡോ. രവി പിള്ള, ഇതര സാംസ്കാരിക സംഘടനകള്‍ ചേര്‍ന്നാണ് ഈ സാംസ്കാരിക അവതരണങ്ങള്‍ ഒരുക്കിയത്. പ്രശസ്ത സംഗീതജ്ഞരും, ആസ്വാദകരും, കുട്ടികളും തദവസരത്തില്‍ പങ്കെടുത്തു.
