തിക്കുറിശി ഫൗണ്ടേഷൻ തിക്കുറിശിയിലേയ്ക്ക് സർഗസഞ്ചാരം നടത്തി

തിരുവനന്തപുരം: മലയാളത്തിൻ്റെ മഹാനടൻ തിക്കുറിശ്ശി സുകുമാരൻ നായരുടെ ജീവിതം പുതിയ തലമുറയ്ക്ക് അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി തിക്കുറിശ്ശി ഫൗണ്ടേഷൻ തിക്കുറിശ്ശിയിലേയ്ക്ക് ഒരു സർഗസഞ്ചാരം എന്ന പഠനയാത്ര നടത്തി. തമിഴ്നാട് തിക്കുറിശ്ശി ഗ്രാമത്തിലേയ്ക്കുള്ള യാത്ര തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ പന്ന്യൻ രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി അനുസ്‌മരണ ഗാനം ആലപിച്ചു.

ഫൗണ്ടേഷൻ അംഗങ്ങൾ ആദ്യം തിക്കുറിശ്ശിയുടെ ഭവനം സന്ദർശിച്ച ശേഷം കുഴിത്തുറയിൽ കന്യാകുമാരി മലയാള സമാജം ഓഡിറ്റോറിയത്തിൽ തിക്കുറിശ്ശിയുടെ ഛായാചിത്രത്തിനു മുന്നിൽ യാത്രയെ അനുഗമിച്ചെത്തിയ 51 പേർ പുഷ്പാർച്ചന നടത്തി. ഗവ. മുൻ സ്പെഷ്യൽ സെക്രട്ടറി കെ.സുദർശനൻ, തിക്കുറിശ്ശി ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ, വൈസ് പ്രസിഡന്റ് രാധാ കൃഷ്ണൻ കറുകപ്പള്ളി, മാധ്യമ പ്രവർത്തകൻ എ. പി ജിനൻ, കാർട്ടൂണിസ്റ്റ് ജി. ഹരി, കരിക്കകം ശ്രീകുമാർ, ജനറൽ സെക്രട്ടറി പി. കാർത്തികേയൻ നായർ, പള്ളിത്തോട്ടം സുധാകരൻ, ചിതറാൽ വിജയകുമാർ, മുരുകൻ കൃഷ്‌ണപുരം, ചന്ദ്രമോഹൻ, ജയകുമാർ, തുടങ്ങിയവർ തിക്കുറിശ്ശിയെ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *