നീറ്റ് – നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സാഹചര്യത്തിൽ ഉത്തർപ്രദേശിനെ വിമർശിച്ചുകൊണ്ട് എത്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. പരീക്ഷയെഴുതുന്നതിനുമുൻപേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമാണ് ഉത്തർ പ്രദേശ് എന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം.
ഹിന്ദിയിലായിരുന്നു ചോദ്യവും ഉത്തരവും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ചോദ്യം ഇങ്ങനെയായിരുന്നു ഉത്തർ പ്രദേശ് എന്നാൽ എന്ത്. ഉത്തരം: പരീക്ഷയ്ക്കു മുൻപേ ഉത്തരങ്ങൾ അറിയുന്ന സംസ്ഥാനം. വിദ്യാർഥികളുമായി പ്രധാനമന്ത്രി പരീക്ഷാകാലത്തിനുമുൻപു നടത്തിയ സംവാദ പരിപാടിയാണ് അതുകൊണ്ടുതന്നെ മോദിക്കു നേരെയുളള പരിഹാസമുണ്ടെന്ന് വിലയിരുത്തലുണ്ട്. സംഭവത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്ത് എത്തി.
ശശി തരൂര്‍ ഉത്തർപ്രദേശിനെ അപമാനിച്ചെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. തന്‍റെ സംസ്ഥാനത്തെ അപമാനിക്കുന്നതില്‍ തനിക്ക് തമാശ തോന്നിയില്ലെന്ന് കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദ പറഞ്ഞു. സഹജീവികളായ ഇന്ത്യക്കാരെ അപമാനിക്കുന്ന നാണംകെട്ട രാഷ്‌ട്രീയ പോസ്‌റ്റുകളാണ് തരൂരിന്റേതെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കി. കൂടാതെ ഇത് കോണ്‍ഗ്രസിന്‍റെ ശൈലിയാണ്.
സ്വയം പ്രഖ്യാപിത വിശ്വപൗരനില്‍നിന്നാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായതെന്നതും മാസങ്ങള്‍ക്കു മുൻപ് മറ്റൊരു വിശ്വപൗരന്‍ പിത്രോഡ ഇന്ത്യക്കാരെ ആഫ്രിക്കക്കാരോടും ചൈനാക്കാരോടും പശ്ചിമേഷ്യക്കാരോടും ഉപമിച്ചു. ഇത്തരം മേധാവിത്വ ചിന്തകള്‍ കോണ്‍ഗ്രസുകാരുടെ ഡിഎന്‍എയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു.
