കൊച്ചില്‍ 98 മില്ലീമീറ്റര്‍ മഴയാണ് ഒന്നര മണിക്കൂറില്‍ പെയ്തത. മേഘവിസ്‌ഫോടനം ആകാമെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞന്‍ പറഞ്ഞു. അതേസമയം ഇതുസംബന്ധിച്ച് കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കേരളത്തിൽ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്‍റെ യഥാർത്ഥ രൂപത്തിലുള്ള മഴയാണ് ഇന്ന് കൊച്ചിയിൽ ലഭിച്ചിരിക്കുന്നത്.
രാവിലെയാണ് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. റേമല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം പശ്ചിമ തീരത്തെ കാറ്റിന്റെ വേഗം വര്‍ദ്ധിച്ചിട്ടുണ്ട്. നീരാവിയെയും വഹിച്ചുകൊണ്ടുളള വലിയ കാറ്റാണ് തീരപ്രദേശത്തേക്ക് കഴിഞ്ഞ മണിക്കൂറുകളില്‍ എത്തുന്നത്. പെരുമഴയിൽ കൊച്ചിയിൽ കനത്ത വെളളക്കെട്ടുണ്ടായി. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി , തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്
