ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ അപ്സരയ്ക്കെതിരെ മുൻ ഭർത്താവും കൊറിയോഗ്രാഫറുമായ കണ്ണൻ പുതിയ ആരോപണവുമായി രംഗത്ത്.തന്റെ മുൻ ഭർത്താവിൽ നിന്നും കൊടിയ പീഡനം നേരിട്ടതായി കഴിഞ്ഞ ദിവസം അപ്സര ബിഗ് ബോസിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കണ്ണന്റെ പ്രതികരണം.
ഞങ്ങൾ ഭയങ്കര ഇഷ്ടത്തിലായിരുന്നു. വീട്ടുകാരെ എതിർത്തിട്ടാണ് ഞങ്ങൾ വിവാഹം കഴിച്ചത്. അതുകഴിഞ്ഞ് പറഞ്ഞ കാര്യങ്ങൾ ഞാൻ അവരെ ബെൽട്ട് കൊണ്ട് അടിച്ചു ഷൂ ഉപയോഗിച്ച് ചവിട്ടി എന്നൊക്കെയാണ്. അത് കേട്ടപ്പോൾ ദേഷ്യവും സങ്കടവും പ്രയാസവുമായിപ്പോയി.
ആ മത്സരാർത്ഥിയുടെ അമ്മ ഞങ്ങളുടെ പ്രണയം അറിഞ്ഞിട്ട് 45 ദിവസത്തോളം ആശുപത്രിയിൽ കിടന്നുവെന്ന് അവർ ബിഗ് ബോസിൽ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഇവരുടെ അമ്മ വലിയ വിഷയമാക്കിയിരുന്നു. വീട്ടിൽ നിന്ന് അനുഭവിച്ച ടോർച്ചർ ഒക്കെ അവർ പറഞ്ഞിരുന്നു. പക്ഷേ അപ്പോഴൊന്നും ആശുപത്രിക്കാര്യം അവർ പറഞ്ഞിട്ട് പോലുമില്ല.
ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായിരുന്ന സമയത്തൊക്കെ ഷൂ ഇട്ട് ചവിട്ടിയെന്നൊക്കെ അവർ പറഞ്ഞ് നടന്നിരുന്നു. ഞാനുമായി ബന്ധത്തിലിരിക്കുമ്പോൾ തന്നെ ഇപ്പോൾ വിവാഹം കഴിച്ച ആളുമായി അവർ ബന്ധത്തിലായിരുന്നു. അതിനിടയിൽ ആൾക്ക് മാറ്റങ്ങളുണ്ടായി. അനാവശ്യപ്രശ്നങ്ങളൊക്കെ ഉണ്ടായി. ആവശ്യമില്ലാത്ത പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി എന്നെ ജീവിതത്തിൽ നിന്നും കളഞ്ഞിട്ട് പോകുകയാണ് ചെയ്തത്.അല്ലാതെ ഇറങ്ങി പോയതല്ല.
ഒരു തവണ സംശയം തോന്നി ഞാൻ അവരുടെ ഫോൺ നോക്കിയപ്പോൾ ഫോണിൽ വോയ്സൊക്കെ കണ്ട്. ഇത് ഞാൻ ഇപ്പോൾ വിവാഹം കഴിഞ്ഞ വ്യക്തിയുടെ വീട്ടിൽ അയാളുടെ സഹോദരിയുടേയും അമ്മയുടേയുമൊക്കെ മുൻപിൽ കേൾപ്പിച്ച് കൊടുത്തിട്ടുണ്ട്. പിറ്റേന്ന് സീരിയയിൽ അവർക്ക് അഭിനയിക്കേണ്ടതുണ്ട്. ഇവിടെ ഡ്രസ് എടുക്കാൻ വരണം. വന്നപ്പോൾ ഒന്നും രണ്ടും പറഞ്ഞ് വലിയ പ്രശ്നമായി. എന്നെ പലതരത്തിലും അപമാനിച്ചു. അന്ന് എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. അല്ലാതെ ആൾ ഇറങ്ങിയിട്ടില്ല. പിന്നീട് ആൾ ഈ വിട്ടിൽ നിന്നപം പോയത് സകല സാധനങ്ങളും എടുത്താണ്.
തിരുവനന്തപുരത്ത് നന്ദിയോട്ടെ ഗ്രാമത്തിലാണ് അപ്സര ജനിച്ചത്. അച്ഛൻ പോലീസുകാരനായിരുന്നു. അമ്മ കെപിസിസിയിൽ അഭിനേതാവും. വിവാഹം കഴിഞ്ഞതോടെ അമ്മയെ അച്ഛൻ അഭിനയിക്കാൻ വിട്ടില്ല. 8ാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ ഒരു അപകടത്തിൽ മരിച്ചു. ഡിഗ്രിക്ക് എംജി കോളേിൽ പഠിക്കുമ്പോഴാണ് സീരിയയിലേക്ക് അവസരം ലഭിക്കുന്നത്. 10 വർഷമായി സീരിയയിൽ പ്രവർത്തിക്കുന്നു.
സംവിധായകനായ ആൽബി ഫ്രാൻസിസിനെ വിവാഹം കഴിച്ചതിനെ കുറിച്ച് അപ്സര പറയുന്നതിങ്ങനെ ‘കൈരളി ടിവിയിൽ പ്രോഗ്രാം ഹെഡ് ആയ ഉണ്ണി ചെറിയാൻ സാറ് പറഞ്ഞതനുസരിച്ചാണ് ‘ഉള്ളതു പറഞ്ഞാൽ’ എന്ന വർക്കിൽ എത്തുന്നത്. സംവിധായകനായ ആൽബിയെ മുൻപേ അറിയാമായിരുന്നു. ലൈവ് റെക്കോഡിങ് അവിടെ ആയിരുന്നു വേണ്ട്. എന്നാൽ അതിന് കുറെ ടേക്ക് പോയി മടുത്തു. ഇതോടെ ഡയറക്ടർ സ്ക്രിപ്റ്റ് വായിക്കാൻ സമയം തരുന്നില്ല എന്ന് പരാതി പറഞ്ഞ് ഞാൻ ഉണ്ണി സാറിനെ വീണ്ടും വിളിച്ചു. മെല്ലെ കഥാപാത്രത്തെ കിട്ടിയെനിക്ക്. പരാതികൾ ഇല്ലാതായി. ഇതിനിടയിൽ ഒരിക്കെ സംസാരിക്കുമ്പോൾ ആൽബി എനിക്ക് മനസിൽ വരുന്നത് പോലെ ഡയലോഗ് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. സീരിയൽ ഷൂട്ടിങ് അവസാനിച്ചിട്ടും സൗഹൃദം തുടർന്നു. അങ്ങനെയാണ് എന്നോട് നമ്മുക്ക് വിവാഹം കഴിച്ചാലോയെന്ന് ആൽബി ചോദിക്കുന്നത്.
