പയ്യമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ കരിയോയിൽ ഒഴിച്ച് വികൃതാമാക്കി.

പോളിഷ് പോലെയുള്ള ദ്രാവകമാണ് ഒഴിച്ചിരിക്കുന്നത്. ഇ കെ നായനാർ, കോടിയേരി, ചടയൻ ഗോവിന്ദൻ എന്നിവരുടെ പ്രതികുടീരങ്ങളിലാണ് കരിയോയിൽ ഒഴിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് പ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്നും സിപിഎം പ്രതികരിച്ചിരിക്കുകയാണ്.

സംഭവം ചെയ്തത് ആരാണെന്ന് കണ്ടെത്താൻ സിസിടി കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഗ്രാനൈറ്റിൽ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം പോളിഷ് ഉപയോഗിച്ച് വികൃതമാക്കി. ആസൂത്രിതമായ ആക്രമണമാണെന്ന് പി കെ ശ്രീമതി ഇതിനെതിരെ പ്രതികരിച്ചു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിൽ ഉള്ള പ്രവർത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

എംപി ജയരാജൻ ജയിക്കണം എന്നുള്ള ചിന്തയാണ്‌ ഇതിനു പിന്നിലുള്ളത്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിലൂടെ പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ്. സംഭവത്തിനെതിരെ കേസ് കൊടുക്കും എന്നാൽ അതുമാത്രമല്ല പ്രധാനം ജനങ്ങൾ ഇത് തിരിച്ചറിയുകയും വേണം കണ്ണൂരിലെ സമാധാനന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ എന്ന് ജനം തിരിച്ചറിയണമെന്ന് പി കെ ശ്രീമതി പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെയോ സിപിഎം നേതാവ് എം ബി രാഘവന്റെയോ സ്മൃതികൂടിരങ്ങളിൽ നേരെ ആക്രമണം നടന്നിട്ടില്ല. കൂട്ടത്തിൽ കൊടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് ഏറ്റവും അധികം ആക്കിയത് വികൃതമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *