കൊല്ലം കടയ്ക്കലില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യകാര്‍ ആക്രമിച്ച സൈനികന്റെ കള്ള പരാതിയില്‍ ഉടനടി പ്രതികരിച്ച സംഭവത്തില്‍ വിവാദത്തില്‍ ആയിരിക്കുകയാണ് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി.
ഈ സൈനികന്‍ വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രസക്തി ഉണ്ടെന്നും അദ്ദേഹം ന്യായീകരിച്ചു. തീവ്ര ഇസ്ലാമിസ്റ്റുകളുടെ കേന്ദ്രമായി കേരളം മാറുകയാണ്.
ഭീകരവാദത്തോട് അനുഭാവം പുലര്‍ത്തുന്ന ചില രാഷ്ട്രീയക്കാര്‍,മാധ്യമങ്ങള്‍ അടങ്ങിയ ഒരു വലിയ സംഘം രണ്ടുദിവസം മുന്‍പ് താന്‍ നടത്തിയ പ്രസ്താവനകളില്‍ അസ്വസ്ഥരായിട്ടുണ്ട്. താന്‍ പറഞ്ഞ സൈനികരും അയാളുടെ സുഹൃത്തും വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും തീവ്ര ഇസ്ലാം മിസ്റ്റുകളുടെ അപകടകരമായ കേന്ദ്രമായി കേരളം മാറുന്നു എന്ന വസ്തുത ഇല്ലാതാകുന്നില്ല.
ഐഎസുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ട്ന്റെ ഒന്നിലധികം രഹസ്യ നീക്കങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ദേശീയ അന്വേഷണം ഏജന്‍സി തകര്‍ത്തത്. ഈ ഭീകര സംഘടനകള്‍ക്ക് അധിക രഹസ്യ സ്വഭാവം ഉള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഒരു കേരള പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതും അടുത്തിടെയാണ്.
കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീംലീഗും ഉള്‍പ്പെടുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുമായി ബന്ധം പുലര്‍ത്തുന്ന അതേസമയം ഭീകരവാദത്തോട് മമത കാട്ടുന്ന ചിലരും അവരുമായി ബന്ധപ്പെട്ട മാധ്യമങ്ങളും ഈ സംഭവം വെച്ച് ഇവിടെ നടക്കുന്ന എല്ലാ ഇന്ത്യവിരുദ്ധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും വെളുപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ആഭ്യന്തര സുരക്ഷയ്ക്ക് ഇവരെല്ലാം കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്താണ് അനല്‍ ആന്റണി ഈ പ്രസ്താവന കുറിച്ചത്.
രാജസ്ഥാനില്‍ ജയ്‌സല്‍മേര്‍ സൈനികനായ കടയ്ക്കല്‍ ചാണപ്പാറ ഷൈന്‍ ആണ് ഒരു വിഭാഗം ആളുകള്‍ ആക്രമിച്ച മുതുകില്‍ പി എഫ് ഐ എന്ന് ചാപ്പ കുത്തിയതായി പരാതിപ്പെട്ടത്. എന്നാല്‍ വിശദമായി അന്വേഷണത്തില്‍ ഈ പരാതി പോലീസ് വ്യാജമാണെന്ന് കണ്ടെത്തി. പട്ടാളത്തിലേക്ക് മടങ്ങാനുള്ള മടിയും പിഎഫിനോടുള്ള വിരോധവും ആണ് സംഭവത്തിന് പിന്നിലെ എന്നാണ് പോലീസ് പറയുന്നത്. ജനശ്രദ്ധ നേടാനും കൂടിയായിരുന്നു ഈ നാടകം.
ഈ വാര്‍ത്തയ്ക്ക് പിന്നാലെ അനില്‍ ആന്റണി നല്‍കിയ അഭിമുഖത്തില്‍ ആണ് കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍തനം ഉയര്‍ത്തിയത്.പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ അനില്‍ ആന്റണി ഉള്‍പ്പെടെയുള്ളവരെ മതസ്ഥര്‍ക്ക വളര്‍ത്തിയതിന് കേസെടുക്കണമെന്ന് ആവശ്യവുമായി യൂത്ത് ലീ ലീവ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്ത് എത്തിയിരിക്കുന്നു.

 
                                            