ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടർന്നു കോട്ടയത്തെ വ്യാപാരി ജീവനൊടുക്കി

ബാങ്കിന്റെ നിരന്തര ഭീഷണിയെ തുടര്‍ന്ന് കോട്ടയത്തെ വ്യാപാരി ബിനുവാണ് ആത്മഹത്യ ചെയ്തത്. മരിച്ചയാളുടെ കുടുംബമാണ് ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്.

കടയുടെ ആവശ്യത്തിന് വേണ്ടിയാണ് കര്‍ണാടക ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വായ്പ എടുത്തത്. രണ്ടുമാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരന്‍ നിരന്തരം കടയില്‍ കയറി ഭീഷണി മുഴക്കിയെന് വിനുവിന്റെ മകള്‍ നന്ദ പറഞ്ഞു.

ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരെ ഗുരുതരം ആരോപണങ്ങളുമായാണ് കുടുംബം എത്തിയിരിക്കുന്നത്. മരിച്ചാല്‍ ഉത്തരവാദി ബാങ്ക് ജീവനക്കാരന്‍ ആണെന്നും ബിനു പറഞ്ഞതായി മകള്‍ വെളിപ്പെടുത്തി. മാസം 14000 രൂപയാണ് അടവ് വരുന്നത്.

എല്ലാദിവസവും ബാങ്കില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ കടയില്‍ വരുമായിരുന്നു എന്നും കടയില്‍ നിന്നും പണം എടുത്തുകൊണ്ട് പോകുന്ന സാഹചര്യമുണ്ടായിരുന്നു എന്നും പറയുന്നു.ഇതിന് മുന്‍പും ഇതേ ബാങ്കില്‍ നിന്നും ബിനു രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *