ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ലൈഫ് സയന്‍സ് ഉടനെ കോവിഡ് വാക്സിന്‍ നിര്‍മാണംതുടങ്ങിയേക്കും. ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂര്‍ത്തിയാക്കും. തുടര്‍ന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് അനുമതിതേടുക. എന്നാല്‍ ഇക്കാര്യം റിലയന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നിലവില്‍ രാജ്യത്ത് ആറ് വാക്സിനുകള്‍ക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവീഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക് എന്നിവക്കും മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍, കാഡില എന്നിവയുടെ വാക്സിനുമാണ് അനുമതിയുള്ളത്.
