കൊച്ചി: പെട്രോള്‍, പാചകവാതക വിലവര്‍ധനവ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍. വില വർദ്ധനവിന്റെ ഉത്തരവാദികള്‍ പിണറായി വിജയനും കെ.എന്‍. ബാലഗോപാലുമാണ്. ഇത് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തുടക്കം മുതല്‍ അട്ടിമറിച്ചത് മമതയും പിണറായിയുമാണ്. അത് ജനങ്ങള്‍ക്കറിയാം. എന്റെ തൃക്കാക്കരയിലെ അഭ്യസ്ഥവിദ്യരായ ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കൊരു അവസരം നല്‍കുകയാണെങ്കില്‍ ഐടി മേഖലയിലെ ലോകോത്തര ഹബ്ബാക്കി ഇന്‍ഫോപാര്‍ക്കിനെ മാറ്റും. പത്ത്, മുപ്പത് വര്‍ഷമായി, മുഖ്യമന്ത്രി ആകുന്നതിന് മുമ്പുമുതല്‍ മോദിയുമായി തനിക്ക് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.എന്‍. രാധാകൃഷ്ണന്‍.
ശ്രീലങ്കയില്‍ ജീവിക്കാന്‍ വയ്യാതെ ആളുകള്‍ ആയുധവുമായി പുറത്തിറങ്ങുകയാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരായ ആളുകള്‍ പുറത്തിറങ്ങുകയാണ്. ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ മോദി എല്ലാ ആളുകള്‍ക്കും കഴിഞ്ഞ മൂന്ന് വര്‍ഷമായി അരിയും ഗോതമ്പും കടലയും കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
