ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുന്നതിൽ അഭിമാനമുണ്ട്, മോഹൻ ലാലിന് ജന്മ ദിന ആശംസകളുമായി ഷിബു ബേബി ജോൺ

മലയാളികളുടെ അഭിമാനമായ മഹാനടൻ മോഹൻലാലിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകർ. സോഷ്യൽ മീഡിയയിലൂടെയും മറ്റും സിനിമാ താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളറിയിക്കുന്നത്. ഇപ്പോഴിതാ ശ്ര​ദ്ധിക്കപ്പെടുന്നത് മുൻമന്ത്രി ഷിബു ബേബി ജോണിന്റെ പോസ്റ്റാണ്.

മോഹൻലാലിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഷിബു ബേബി ജോൺ. അദ്ദേഹത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന്‌ പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

“35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന്‌ പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. പ്രിയ സുഹൃത്തിന്, പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ.”- എന്നാണ് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.