കോവിഡാനന്തര ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവായി. രജിസ്ട്രേഷന്‍, കിടക്ക, നഴ്സിങ് ചാര്‍ജ്, മരുന്ന് എന്നിവ ഉള്‍പ്പെടെ എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവില്‍ പറയുന്നു.

അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ 2645 ആയിരിക്കും നിരക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡിന് 750 രൂപ ഈടാക്കാം. ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റില്‍ 1250, ഐ.സി.യു-1500, വെന്റിലേറ്റര്‍ ഉള്ള ഐ.സി.യു.വിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ന്നും സൗജന്യചികിത്സ ലഭ്യമാകും.

സ്വകാര്യ ആശുപത്രി ജനറല്‍ വാര്‍ഡുകളില്‍ എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 2645, അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 2910
ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്, എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 3795, അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 4175
ഐ.സി.യു എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 7800, അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 8580, എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 13,800, അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 15,180

Leave a Reply

Your email address will not be published. Required fields are marked *