കോവിഡ് മൂന്നാം തരംഗം; പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും സജ്ജമാക്കുമെന്ന് ആരോഗ്യവകുപ്പ്


തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനായി പീഡിയാട്രിക് വാര്‍ഡുകളും ഐ.സി.യുകളും സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

ആശുപത്രികളില്‍ ഐ.സി.യു, ഓക്‌സിജന്‍ കിടക്കകള്‍ വര്‍ധിപ്പിച്ച് വരുന്നു. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *