വിതുര: സ്കൂള്‍ തുറന്നിട്ട് പത്തു ദിവസത്തോളം. രാജേഷുള്‍പ്പെടെ അഞ്ചോളം വിദ്യാര്‍ത്ഥികള്‍ കയ്യിലുള്ള മൊബൈല്‍ ഫോണുമായി കാട് ചുറ്റി നടക്കുകയാണ്, എവിടെയെങ്കിലും അല്പം റെയ്ഞ്ച് കിട്ടിയാല്‍ പഠിക്കാമെന്ന മോഹവുമായി.
വിതുരയില്‍ നിന്നും രണ്ടായിരത്തോളം അടി ഉയരമുള്ള ബോണക്കാട് മലയിലെ ലായങ്ങളില്‍ പഠിക്കുവാനുള്ള അഭിവാഞ്ജയോടെ കഴിയുന്ന അഞ്ചു വിദ്യാര്‍ത്ഥികള്‍ ഇപ്പോളനുഭവിക്കുന്ന ദുര്യോഗമാണിത്. ഫോണ്‍ വിളിച്ചാല്‍ റെയ്ഞ്ച് തിരക്കി നടക്കുന്നതിനേക്കാള്‍ വലുതാണ് നെറ്റ്വര്‍ക്ക് തേടി നടക്കുന്നത്. ഏതു കമ്പനിയുടേതായാലും നെറ്റ് വര്‍ക്കിന്റെ കാര്യത്തില്‍ എല്ലാരും സമന്മാരാണ്. പട്ടിണിക്കിടയിലും മുണ്ടു മുറുക്കിയുടുത്ത് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്ത രക്ഷകര്‍ത്താക്കളും പഠിക്കാനുള്ള അവസരം നഷ്ടപ്പെട്ടു പോകുമോയെന്ന് ഭയക്കുന്ന വിദ്യാര്‍ത്ഥികളും എല്ലാവരുടെ മുന്നിലും യാചിക്കുകയാണ്.
ഞങ്ങള്‍ക്കും പഠിക്കണം; മൊബൈലിന്റെ റെയ്ഞ്ച്് കൂട്ടണം. അധികാരികളുടെ കനിവിനായി കേഴുന്ന ഇവരെ കണ്ടില്ലെന്ന് നടിക്കരുത്.
